'ഏഴാം മാസത്തിലെ ചടങ്ങു കഴിഞ്ഞു'; കുഞ്ഞുവാവയ്ക്കായി കാത്തിരിക്കുന്നുവെന്ന് ആതിര

Published : Jan 23, 2022, 10:49 PM IST
'ഏഴാം മാസത്തിലെ ചടങ്ങു കഴിഞ്ഞു'; കുഞ്ഞുവാവയ്ക്കായി കാത്തിരിക്കുന്നുവെന്ന് ആതിര

Synopsis

സുമിത്ര (Sumithra) എന്ന വീട്ടമ്മയുടെ ജീവിതമാണ് പരമ്പരയുടെ കഥാചരുക്കം.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku) സുമിത്ര (Sumithra) എന്ന വീട്ടമ്മയുടെ ജീവിതമാണ് പരമ്പരയുടെ കഥാചരുക്കം. റേറ്റിങ് ചാർട്ടുകളിൽ എന്നും മുൻപന്തിയിലുള്ള പരമ്പയിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.  സ്‌ക്രീനിന് അകത്തും പുറത്തും താരങ്ങളോട് സ്‌നേഹം കാണിക്കാന്‍ ആരാധകര്‍ മത്സരിക്കാറുമുണ്ട്. പരമ്പരയിലെ സുമിത്രയുടെ മരുമകളായ ഡോക്ടര്‍ അനന്യയായി ഇതുവരെ സ്‌ക്രീനില്‍ എത്തിയിരുന്നത് ആതിര മാധവാണ്. അടുത്തിടെയാണ് താരം പരമ്പരയിൽ നിന്ന പിന്മാറിയത്. 

എന്നാൽ  സോഷ്യല്‍മീഡിയയിലും സജീവമായ ആതിരയുടെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ വിവാഹ വാർഷിക ദിനത്തിലായിരുന്നു താന്‍ ഗര്‍ഭിണിയായ വിശേഷങ്ങളുമായി ആതിര എത്തിയത്. പിന്നാലെ താരം സീരിയലിൽ നിന്ന് പോവുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.  ഇപ്പോഴിതാ ഏഴാം  മാസം ഗർഭിണിയായ ആതിരയുടെ വിശേഷങ്ങളാണ് യൂട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ആതിരയിപ്പോൾ. 

28 ആഴ്ചകൾ, എന്റെ പ്രിയപ്പെട്ട കുഞ്ഞിനെ കാത്തിരിക്കാൻ വയ്യ. എന്റെ ഏഴാം മാസത്തെ സെലിബ്രേഷൻ വീഡിയോ കാണാം എന്നു പറഞ്ഞാണ് ഇൻസ്റ്റഗ്രാമിൽ ആതിര എത്തുന്നത്.  ഏഴുകൂട്ടം പലഹാരങ്ങള്‍ ഗര്‍ഭിണിക്ക് നല്‍കുന്നതായിരുന്നു ചടങ്ങ്. ഭർത്താവിന്റെ വീട്ടിൽനിന്ന് പോവുമ്പോള്‍ എന്താണ് മിസ് ചെയ്യുകയെന്ന് ചോദിച്ചപ്പോള്‍ ഇവിടത്തെ അമ്മി ആണെന്നായിരുന്നു ആതിര പറഞ്ഞത്. രസകരമായ  സംസാരത്തോടെയാണ് ആതിര വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍