'ഈ സമയത്ത് അവളെ കെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം'; ഡയാനയുടെ വിവാഹ വിശേഷങ്ങളുമായി ആതിര

Published : Jan 27, 2025, 06:18 PM IST
'ഈ സമയത്ത് അവളെ കെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം'; ഡയാനയുടെ വിവാഹ വിശേഷങ്ങളുമായി ആതിര

Synopsis

ഡയാനയുടെ നിക്കാഹിനു മുൻപുള്ള ഒരുക്കങ്ങളാണ് ആതിര വ്ലോഗിലൂടെ കാണിക്കുന്നത്

കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരങ്ങളായ ഡയാന ഹമീദും അമീനും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് നിക്കാഹിൽ പങ്കെടുത്തത്. ഇപ്പോൾ വിവാഹത്തലേന്നുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഡയാനയുടെ സുഹൃത്തും നടിയുമായ ആതിര മാധവ്. വ്ലോഗിലൂടെയാണ് ആതിര വിശേഷങ്ങൾ പങ്കിട്ടത്.  

ഡയാനയുടെ നിക്കാഹിനു മുൻപുള്ള ഒരുക്കങ്ങളാണ് ആതിര വ്ലോഗിലൂടെ കാണിക്കുന്നത്. ''എനിക്ക് മെഹന്ദി ഇട്ട് തന്നവരാണ് ഡയാനയ്ക്കും മൈലാഞ്ചി ഇട്ടത്. ചുമ പിടിച്ച് നല്ല ക്ഷീണത്തിലാണ് അവൾ. കുറച്ചു ദിവസങ്ങളായി മര്യാദക്ക് ഭക്ഷണവും കഴിക്കുന്നില്ല. ഈ സമയത്ത് അവളെ കെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്', ആതിര പറഞ്ഞു. മെഹന്ദിയിടുമ്പോൾ ഡയാനക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ആതിരെയെയും വീഡിയോയിൽ കാണാം.

ഡയാനയുടെ പ്രിയപ്പെട്ട ഉമ്മൂമ്മയെയും ആതിര വ്‌ളോഗില്‍ കാണിക്കുന്നുണ്ട്. ഉന്നമ്മ എന്നാണ് ഡയാന ഉമ്മൂമ്മയെ വിളിക്കുന്നത്. ''കൊച്ചുമോളുടെ കല്യാണമായതിന്റെ സന്തോഷത്തിലാണ് ഞാന്‍. അവളെ ഞാന്‍ തന്നെയാണ് നോക്കിയത്. രാവിലെ പോയി വിളിച്ചിട്ട് വരും, സ്‌കൂളില്‍ വിട്ടിരുന്നതൊക്കെ ഞാനാണ്. അവിടെ അടുത്തായിരുന്നു ഞങ്ങളുടെ വീട്'', ഉന്നമ്മ പറഞ്ഞു.

മൈലാഞ്ചിയിടലിനു ശേഷം ഡ്രസ് ട്രയലിനു വേണ്ടിയും ആതിരയും ഡയാനയും ഒരുമിച്ചാണ് പോയത്. ''ഉമ്മയുടെ കല്യാണ സാരിയുടെ കളറാണ് ഞാനും തെരഞ്ഞെടുത്തത്. ഞാൻ വെച്ച് നോക്കിയപ്പോഴും ചേരുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഒനിയൻ പിങ്ക് കളറിലേക്കെത്തിയത്'',  ‍ഡയാന പറഞ്ഞു. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ആല ‍ഡിസൈൻസ് ആണ് ഡയാനയുടെ വിവാഹ വസ്ത്രം ഡിസൈൻ ചെയ്തത്. ഡയാന തലയിലണിഞ്ഞ തട്ടത്തിൽ അറബി ഭാഷയിൽ 'അമീൻ' എന്നും എഴുതിയിരുന്നു.

സിനിമ- സീരിയൽ താരമായ ഡയാന ഒരു അവതാരക കൂടിയാണ്. അവതാരകനും അഭിനേതാവുമായ അമീനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്.

ALSO READ : 'ദാ കണ്ടോളൂ...'; മമ്മൂട്ടിയെ അനുകരിച്ച് മൃദുല വിജയ്‍യുടെ മകൾ: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത