വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍
മിനിസ്ക്രീൻ താരം മൃദുല വിജയ്‍യുടെ രണ്ടരവയസുകാരി മകൾ മമ്മൂട്ടിയെ അനുകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടിയും മിനിസ്ക്രീൻ താരവുമായ ഡയാന ഹമീദിന്റെ നിക്കാഹിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. മൃദുലയുടെ അച്ഛനും ഒപ്പം ഉണ്ടായിരുന്നു.
ധ്വനി എന്നാണ് മൃദുല വിജയ്‍യുടെ മകളുടെ പേര്. മിനിസ്ക്രീൻ താരമായ യുവ കൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്. മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെ മകൾ അനുകരിക്കുമെന്നും മൃദുല പറയുന്നുണ്ട്. ഡയാനയും അമീനും സുഹൃത്തുക്കളായിരുന്നപ്പോൾ മുതൽ തങ്ങൾക്ക് അറിയാമെന്നും ഇവരുടേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നും മൃദുല പറഞ്ഞു.
2015 ല്‍ കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലെത്തിയ മൃദുല ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. കുടുംബ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ മൃദുല ആരാധകരോട് പങ്കുവെക്കാറുണ്ട്. മൃദ്വ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയും മൃദുല ആരാധകരോട് വിശേഷങ്ങൾ പങ്കിടാറുണ്ട്.
അൽ സാജ് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന ഡയാനയുടെയും അമീന്റെയും വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഒരു അറേഞ്ച്ഡ് മാര്യേജ് ആണെന്നും വളരെ പെട്ടെന്നു നടത്തിയ ചടങ്ങായതിനാൽ അധികം ആരെയും ക്ഷണിച്ചില്ലെന്നും ഡയാന പറഞ്ഞിരുന്നു. നടി ആതിര മാധവ് ആണ് തന്റെയും അമീന്റെയും വീട്ടുകാരോട് ആദ്യം സംസാരിച്ചതെന്നും ഡയാന പറഞ്ഞു.
ALSO READ : ദര്‍ബുക ശിവയുടെ സംഗീതം; 'ഡൊമിനിക്കി'ലെ വീഡിയോ സോംഗ് എത്തി
