ഓട്ടോഗ്രാഫ് കൂട്ട്, രഞ്ജിത്തും അംബരീഷും വീണ്ടും ഒന്നിക്കുന്നു

By Web TeamFirst Published Mar 25, 2021, 5:51 PM IST
Highlights

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ സ്ക്രീനിൽ പ്രധാന വേഷം ചെയ്യുന്നതിന്റെ ആവേശത്തിലാണ് നടൻ രഞ്ജിത്ത് രാജ്. അടുത്തിടെ സംപ്രേഷണം തുടങ്ങിയ 'എന്റേ ഭാര്യ' എന്ന പരമ്പരയിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. 

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ സ്ക്രീനിൽ  പ്രധാന വേഷം ചെയ്യുന്നതിന്റെ ആവേശത്തിലാണ് നടൻ രഞ്ജിത്ത് രാജ്. അടുത്തിടെ സംപ്രേഷണം തുടങ്ങിയ 'എന്റേ ഭാര്യ' എന്ന പരമ്പരയിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. 

അതേസമയം രഞ്ജിത്തിന്റെ വിശേഷത്തിൽ ഇരട്ടിമധുരം നൽകുന്ന  ഒരു കാര്യം കൂടിയുണ്ട്. ടെലിവിഷൻ പരമ്പരകളുടെ ചരിത്രത്തിൽ നിത്യഹരിത പരമ്പരയായ 'ഓട്ടോഗ്രാഫി'ലെ  സഹനടനായിരുന്ന അംബരീഷും ഈ പരമ്പരയ്കക്കൊപ്പമുണ്ട്. ഇത്തവണ ക്യാമറയ്ക്ക് പിന്നിലാണെന്ന് മാത്രം. പരമ്പരയുടെ അസോസിയേറ്റ് ഡയറക്ടറാണ് അംബരീഷ്. ഈ സന്തോഷം രഞ്ജിത്ത് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

രഞ്ജിത്തിന്റെ കുറിപ്പ്

തികച്ചും യാദൃശ്ചികമായിട്ടായിരുന്നു ഞങ്ങൾ ഓട്ടോഗ്രാഫ് എന്ന ഏഷ്യാനെറ്റ്‌ പരമ്പരയിലൂടെ ഒന്നിച്ചത്.
"പുസ്തകതാളിൻ ഇടയിൽ കാത്ത് വെച്ച ഒരു കുഞ്ഞു മയിൽപ്പീലിപോലെ" അതെന്നെന്നും ഞങ്ങളുടെ പ്രിയപ്പെട്ട ഓർമകളിൽ ഒന്ന് തന്നെയായിരുന്നു.

വർഷങ്ങൾക്ക് ശേഷമുള്ള ഞങ്ങളുടെ ഈ ഒത്തുകൂടലിന് ഒരു കുഞ്ഞ് സന്തോഷവും ഒരല്പം നൊമ്പരവും കൂടിയുണ്ട് . "എന്റെ ഭാര്യ " എന്ന പരമ്പരയിലൂടെ ഞാൻ നിങ്ങളുടെ മുന്നിൽ എത്തുമ്പോൾ ക്യാമറയുടെ പിന്നിൽ നിന്ന് അതിനു വേണ്ട നിർദ്ദേശങ്ങളുമായി ദേ ഇവനും ഉണ്ട് അസോസിയേറ്റ് ഡയറക്ടർ ആയിട്ട്.

ഇതിൽ ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമെന്തെന്നാൽ എന്റെ കഥാപാത്രത്തിന്റെ പേരായി 'രാഹുൽ'ഉം കൂടെയുണ്ടെന്നതാണ്. ഒരുപക്ഷേ ഇതിനൊക്കെയാകാം ചിലർ 'യാദൃശ്ചികം'എന്നൊക്കെ വിളിക്കുന്നത്. ഈ യാത്രയിൽ ഞങ്ങൾക്ക് കൂട്ടായി അവനും ഉണ്ട്. ഒപ്പം നിങ്ങളുമുണ്ടാവണം.
 

click me!