പൊതുവേദിയില്‍ നടി അഞ്ജലിയെ തള്ളിമാറ്റി ബാലകൃഷ്ണ: ട്രോളി സോഷ്യല്‍ മീഡിയ

Published : May 30, 2024, 09:53 AM IST
 പൊതുവേദിയില്‍ നടി അഞ്ജലിയെ തള്ളിമാറ്റി ബാലകൃഷ്ണ: ട്രോളി സോഷ്യല്‍ മീഡിയ

Synopsis

വിശ്വക് സെന്നും നേഹ ഷെട്ടിയും പ്രധാനവേഷത്തില്‍ എത്തുന്ന അഞ്ജലി പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ‘ഗാങ്‌സ് ഓഫ് ഗോദാവരി’യുടെ പ്രീ-റിലീസ് ഈവന്‍റിലായിരുന്നു സംഭവം. 

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണ  നടി അഞ്ജലിയെ തള്ളി നീക്കുന്ന വീഡിയോ വൈറലാകുന്നു. വിശ്വക് സെന്നും നേഹ ഷെട്ടിയും പ്രധാനവേഷത്തില്‍ എത്തുന്ന അഞ്ജലി പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ‘ഗാങ്‌സ് ഓഫ് ഗോദാവരി’യുടെ പ്രീ-റിലീസ് ഈവന്‍റിലായിരുന്നു സംഭവം. ഈ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ബാലകൃഷ്ണ. 

റെഡ്ഡിറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ വേദിയില്‍ നില്‍ക്കുന്ന രണ്ട് നടിമാരോട് കുറച്ച് മാറി നില്‍ക്കാന്‍ ബാലക‍ൃഷ്ണ പറയുന്നുണ്ട്. എന്നാല്‍ അത് കേള്‍ക്കാതിരുന്ന അഞ്ജലിയെ ബാലകൃഷ്ണ തള്ളുന്നത് വീഡിയോയില്‍ കാണാം.

ബാലകൃഷ്ണയുടെ പെട്ടെന്നുള്ള നടപടി അഞ്ജലിയെയും സഹനടി നേഹ ഞെട്ടിക്കുന്നുണ്ടെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. എന്നാലും അഞ്ജലി ഇത് അതിവേഗം ഒരു തമാശയായി എടുത്ത് ചിരിക്കുന്നത് കാണാം. അഞ്ജലിയെ സ്റ്റേജിലേക്ക് തള്ളുന്നതിന് മുമ്പ് ബാലകൃഷ്ണ എന്താണ് പറഞ്ഞതെന്ന് വീഡിയോയില്‍ വ്യക്തമല്ല. 

'അങ്ങാടി തെരു', 'എങ്കയും എപ്പോഴും','ഗീതാഞ്ജലി' തുടങ്ങി നിരവധി ഹിറ്റ് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ദക്ഷിണേന്ത്യയില്‍ അറിയിപ്പെടുന്ന നടിയാണ് അഞ്ജലി. മലയാളത്തില്‍ ഇരട്ട എന്ന സിനിമയിലാണ് അഞ്ജലി അവസാനം അഭിനയിച്ചത്. 

എന്തായാലും ഈ വീഡിയോയ്ക്ക് ശേഷം ബാലകൃഷ്ണയ്ക്കെതിരെ വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ബാലകൃഷ്ണ പെരുമാറിയത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും പൊതുവേദിയില്‍ ഇത്തരത്തില്‍ ആദ്യമായല്ല ബാലകൃഷ്ണ പെരുമാറുന്നത് എന്ന് തെലുങ്ക് സിനിമ രംഗത്ത് പരസ്യമായ കാര്യമാണ്.

കാന്‍ വിജയത്തില്‍ പായൽ കപാഡിയയെ അഭിനന്ദിച്ച് ഗജേന്ദ്ര ചൗഹാന്‍; ട്രോളി വിജയ് വര്‍മ്മ !

മക്കൾക്ക് ഭാവിയിൽ കാണാനായി സ്വീറ്റ്17 ലെ ചിത്രങ്ങൾ പങ്കുവെച്ച് ബിന്നി സെബാസ്റ്റ്യൻ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത