വിന്‍റേജ് ഹീറോയിനായി സ്വാസിക; കൈയ്യടിച്ച് ഭര്‍ത്താവ് പ്രേം

Published : May 30, 2024, 09:20 AM IST
വിന്‍റേജ് ഹീറോയിനായി  സ്വാസിക; കൈയ്യടിച്ച് ഭര്‍ത്താവ് പ്രേം

Synopsis

മേക്കപ്പ് ആർട്ടിസ്റ്റായ ശ്രീഗേഷ് വാസവനാണ് താരത്തിൻറെ ഇത്തരമൊരു ലുക്കിന് പിന്നിൽ. മോജിൻ തിനവിളയിലാണ് ചിത്രങ്ങൾ പകർത്തിയത്. 

കൊച്ചി: യുവ നായികനിരയിൽ ശ്രദ്ധനേടിയ നടിയാണ് സ്വാസിക വിജയ്. ഒട്ടനവധി സിനിമകളിൽ വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ ഒന്നാകെ പ്രിയങ്കരരാക്കി മാറ്റിയ സ്വാസിക സീരിയലുകളിലും സജീവമാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു സ്വാസികയുടെ വിവാഹം. നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭർത്താവ്. രണ്ട് പേരും സീരിയലില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് രണ്ടാളും കാണുന്നത്. മനംപോലെ മാംഗല്യം എന്ന സീരിയലിലാണ് അഭിനയിച്ചിരുന്നത്. വിവാഹ ശേഷം തങ്ങളുടെ രസകരമായി വീഡിയോകളും മറ്റും സ്വാസിക ഷെയർ ചെയ്യാറുണ്ട്. യുട്യൂബ് ചാനലുമായും സജീവമാണ് ഇരുവരും.

ഇപ്പോഴിതാ താരത്തിൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. പരമ്പരാഗത വേഷത്തിൽ സൌന്ദര്യം എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് കാണിച്ചിരിക്കുകയാണ് നടി. പഴയകാല നടിമാരുടെയോ കല്യാണത്തിനൊരുങ്ങിയ വധുവിനെപ്പോലെയോ സ്വാസികയുടെ പുതിയ ലുക്കിനെ താരതമ്യപ്പെടുത്താം. 

മേക്കപ്പ് ആർട്ടിസ്റ്റായ ശ്രീഗേഷ് വാസവനാണ് താരത്തിൻറെ ഇത്തരമൊരു ലുക്കിന് പിന്നിൽ. മോജിൻ തിനവിളയിലാണ് ചിത്രങ്ങൾ പകർത്തിയത്. ഇത്ര ട്രഡിഷണലായ വസ്ത്രം തയാറാക്കിയത് റിയ ഡിസൈൻസാണ്. സ്വാസികയുടെ മേക്കോവർ നന്നായിരിക്കുന്നുവെന്ന് പ്രേം കമൻറ് ചെയ്തിട്ടുണ്ട്. നിരവധി സ്വാസിക ആരാധകരാണ് കമൻറുമായി എത്തിയിരിക്കുന്നത്. 

താരത്തെ സംബന്ധിച്ച് അഭിനയം എന്നത് ദിനചര്യ പോലെയാണ്. അഭിനയിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് നടി പറഞ്ഞിരുന്നു. സിനിമയോ, സീരിയലോ, നാടകമോ എന്താണെങ്കിലും താന്‍ അഭിനയിക്കാന്‍ തയ്യാറാണ്. സിനിമില്‍ മാത്രമേ അഭിനയിക്കുകയുള്ളു എന്നൊന്നും പറയാറില്ല. അഭിനയിക്കുക എന്ന് പറയുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. രാവിലെ മേക്കപ്പ് ചെയ്തിട്ട് ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ട് ഡാന്‍സോ, അഭിനയമോ എന്താണെങ്കിലും ചെയ്യുക എന്നത് മാത്രമാണ് എന്റെ ഇഷ്ടം എന്നാണ് താരം ഒരിക്കൽ പറഞ്ഞത്.

കാന്‍ വിജയത്തില്‍ പായൽ കപാഡിയയെ അഭിനന്ദിച്ച് ഗജേന്ദ്ര ചൗഹാന്‍; ട്രോളി വിജയ് വര്‍മ്മ !

‘പഞ്ചായത്ത് ’ സീരിസ് ഉപേക്ഷിച്ച് പോയിരുന്നു?: ജിതേന്ദ്ര കുമാർ വ്യക്തമാക്കുന്നു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത