മക്കൾക്ക് ഭാവിയിൽ കാണാനായി സ്വീറ്റ്17 ലെ ചിത്രങ്ങൾ പങ്കുവെച്ച് ബിന്നി സെബാസ്റ്റ്യൻ

Published : May 30, 2024, 09:12 AM ISTUpdated : May 30, 2024, 09:45 AM IST
മക്കൾക്ക് ഭാവിയിൽ കാണാനായി സ്വീറ്റ്17 ലെ ചിത്രങ്ങൾ പങ്കുവെച്ച് ബിന്നി സെബാസ്റ്റ്യൻ

Synopsis

 നടി പങ്കുവെച്ച ചില പഴയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. "എന്റെ കോളേജ് കാലത്തെ കുറച്ച് ചിത്രങ്ങൾ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നുണ്ട്. 

തിരുവനന്തപുരം: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. കുടുംബവിളക്ക് താരം നൂബിൻ ജോണിയാണ് താരത്തിന്റെ ഭർത്താവ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. യുട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.

ഇപ്പോഴിതാ നടി പങ്കുവെച്ച ചില പഴയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. "എന്റെ കോളേജ് കാലത്തെ കുറച്ച് ചിത്രങ്ങൾ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നുണ്ട്. ഭാവിയിൽ എന്റെ കുട്ടികൾ അവരുടെ അമ്മ എന്റെ കോളേജ് സമയത്ത് എങ്ങനെയായിരുന്നു എന്ന് ചോദിക്കുമ്പോൾ കാണിക്കാനുള്ള മറുപടിയാണിത്" എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം നൽകുന്ന ക്യാപ്‌ഷൻ. ചൈനയിലെ ജിയാമുസി യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് താരം പഠിച്ചിറങ്ങിയത് എന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗുകൾ ചിത്രങ്ങൾക്ക് ഒപ്പം നൽകിയിട്ടുണ്ട്. സ്വീറ്റ്17 എന്നും ടാഗിൽ നൽകിയിട്ടുണ്ട്.

എന്നാൽ ഇപ്പോഴത്തെത്തിൽ നിന്ന് അത്ര വ്യത്യസ്ഥമായ ലുക്കിലല്ല താരം അന്നുള്ളത്. വർഷങ്ങൾ കടന്ന് പോയേക്കാം പക്ഷേ ഓർമകൾക്ക് മാറ്റമില്ല എന്നാണ് ഒരാളുടെ കമന്റ്. ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. തന്റെ പ്രണയത്തെ കുറിച്ച് മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വധു ആരാണെന്ന് വിവാഹത്തോട് കൂടിയാണ് നൂബിന്‍ പുറംലോകത്തെ അറിയിച്ചത്. ഒരിക്കലൂം ബിന്നിയുടെ മുഖം പോലും പുറത്ത് കാണിക്കാന്‍ നൂബിൻ തയ്യാറായിരുന്നില്ല. വിവാഹത്തിന് തൊട്ട് മുന്‍പ് നടത്തിയ പ്രീവെഡിങ്ങ് ഫോട്ടോഷൂട്ടിലൂടെയാണ് ബിന്നിയെ പുറംലോകം കാണുന്നത്.

പ്രണയത്തിലാണെന്ന് പറയുന്നതിന് മുൻപ് തന്നെ പല ഗോസിപ്പുകളും വന്നിരുന്നു. അമൃതയെയും, രേഷ്മയെയുമെല്ലാം ചേർത്ത് വാർത്തകൾ വന്നിട്ടുണ്ട്. അതുകൊണ്ട് ഒക്കെ കൂടിയാണ് മറച്ചു വെച്ചത്,' എന്നായിരുന്നു നൂബിനും ബിന്നിയും പിന്നീട് പറഞ്ഞത്.

കാന്‍ വിജയത്തില്‍ പായൽ കപാഡിയയെ അഭിനന്ദിച്ച് ഗജേന്ദ്ര ചൗഹാന്‍; ട്രോളി വിജയ് വര്‍മ്മ !

‘പഞ്ചായത്ത് ’ സീരിസ് ഉപേക്ഷിച്ച് പോയിരുന്നു?: ജിതേന്ദ്ര കുമാർ വ്യക്തമാക്കുന്നു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത