ഭീമൻ രഘുവെന്ന പേരങ്ങ് വൈറലായി, ട്രോളുകൾ കാണുമ്പോൾ ഭാര്യ പറയുന്നത് ഇങ്ങനെ..; ഭീമൻ രഘു

Published : Oct 09, 2023, 03:09 PM ISTUpdated : Oct 09, 2023, 03:16 PM IST
ഭീമൻ രഘുവെന്ന പേരങ്ങ് വൈറലായി, ട്രോളുകൾ കാണുമ്പോൾ ഭാര്യ പറയുന്നത് ഇങ്ങനെ..; ഭീമൻ രഘു

Synopsis

ട്രോളുകൾ കാരണം ഭയങ്കര റീച്ച് ആയെന്നും ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കാറില്ലെന്നും ഭീമൻ രഘു

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് ഭീമൻ രഘു. ഒട്ടനവധി വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ഭീമൻ രഘു, സമീപകാലത്ത് വലിയ തോതിൽ ട്രോളുകൾക്ക് പാത്രമാകുന്നുണ്ട്. ഇപ്പോഴിതാ ഇവയോട് പ്രതികരിച്ചിരിക്കുകയാണ് നടൻ. ട്രോളുകൾ കാരണം ഭയങ്കര റീച്ച് ആയെന്നും ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കാറില്ലെന്നും ഭീമൻ രഘു പറഞ്ഞു. 

"എനിക്കെതിരെ വരുന്ന ട്രോളുകളെയും വിമർശനങ്ങളെയും കുറിച്ച് ഞങ്ങൾ വീട്ടിൽ സംസാരിക്കാറുണ്ട്. ചേട്ടനെ പറ്റി ഇങ്ങനെ ഒക്കെ കേട്ടിട്ട് കൊള്ളാം നല്ല രസമായിരിക്കുന്നു എന്ന് ഭാ​ര്യ പറയും. എന്നെക്കുറിച്ച് ആദ്യമായാണ് ഇങ്ങനെ കേൾക്കുന്നത്. ചേട്ടൻ ഇതെങ്ങനെ എടുക്കുന്നു എന്ന് അവൾ എന്നോട് ചോദിച്ചിട്ടുണ്ട്. സന്തോഷകരമായിട്ടും കോമഡിയായിട്ടും മാത്രമെ എടുത്തുള്ളൂ എന്ന് പറയും. അല്ലാതെ മറുപടി കൊടുക്കാനൊന്നും ശ്രമിക്കാറില്ല. കൊടുത്തിട്ടുമില്ല. പക്ഷേ ട്രോളുകൾ കാരണം ഭയങ്കര റീച്ച് ആയി. ഭീമൻ രഘു എന്ന പേര് പെട്ടന്നങ്ങ് വൈറൽ ആയി. ഇങ്ങനെ ഒന്നും ചെയ്യരുതെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. കാരണം എന്റെ ഭാ​ഗത്ത് യാതൊരു തെറ്റുമില്ല. ഉള്ളകാര്യങ്ങൾ ഞാൻ തുറന്നു പറഞ്ഞു. ജനങ്ങൾ അത് പല രീതിയിൽ എടുക്കും. അവരുടെ സംസ്കാരത്തിൽ അവർ ട്രോൾ ചെയ്യുന്നു. എന്റെ സംസ്കാരത്തിലൂടെ ഞാൻ പ്രതികരിക്കാതിരിക്കുന്നു", എന്നാണ് ഭീമൻ രഘു പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

'മൈക്കിളപ്പനെ' വീഴ്ത്തി 'ജോര്‍ജ് മാര്‍ട്ടിന്‍'; കണ്ണൂർ സ്ക്വാഡിന് ഇത് സൂപ്പർ സൺഡേ !

അടുത്തിടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിനിടെ ഭീമൻ രഘു എഴുന്നേറ്റ് നിന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി പ്രസം​ഗിക്കുന്നതിനിടെ ആയിരുന്നു ഇത്. സംഭവം സംസാര വിഷയം ആയതിന് പിന്നാലെ മറുപടിയുമായി ഭീമൻ രഘു തന്നെ രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാനാർത്ഥം ആയിരുന്നു താനങ്ങനെ ചെയ്തത് എന്നായിരുന്നു നടന്റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ