അമ്മയോളം വളർന്ന് കുഞ്ഞാറ്റ; വൈറലായി കുടുംബസമേതം ഉർവശി

Published : Oct 09, 2023, 11:19 AM ISTUpdated : Oct 09, 2023, 11:25 AM IST
അമ്മയോളം വളർന്ന് കുഞ്ഞാറ്റ; വൈറലായി കുടുംബസമേതം ഉർവശി

Synopsis

നടന്‍ മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ എന്ന കുഞ്ഞാറ്റ. 

ർവശി എന്ന പേര് കേട്ടാൽ മലയാളികൾക്ക് എന്നും ആഘോഷമാണ്. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങളെയാണ് ഉർവശി പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഏത് കഥാപാത്രമായാലും അതാവശ്യപ്പെടുന്നത് പൂർണമായി നൽകി കയ്യടി നേടുന്ന ഉർവശിയെ 'ദ റിയൽ സൂപ്പർ സ്റ്റാർ' എന്നാണ് ആരാധകർ വിളിക്കുന്നത്. ഇന്നും പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ഈ അഭിനയ പ്രതിഭ സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമല്ലെങ്കിലും പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. 

മകൾ കുഞ്ഞാറ്റയ്ക്ക് ഒപ്പമുള്ള ഫോട്ടോകളാണ് ഇത്. ഒപ്പം ഉർവശിയുടെ കുടുംബവും ഉണ്ട്. കുഞ്ഞാറ്റ അമ്മയോളം വളർന്നല്ലോ എന്നാണ് ആരാധകർ പറയുന്നത്. തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. നടന്‍ മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ. നിലവിൽ വിദേശത്ത് പഠിക്കുകയാണ് കുഞ്ഞാറ്റ. 

2000ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. ഇരുവരും മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇത്. പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. പിന്നീട് 2011ൽ മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതരായി. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദുമായി ഉർവശിയും വിവാഹം കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉർവശിക്കൊപ്പവും താമസിക്കാറുണ്ട്. 

അതേസമയം, റാണി എന്ന ചിത്രമാണ് ഉർവശിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ 'പതിനെട്ടാംപടി' എന്ന ചിത്രത്തിന് ശേഷം ഒരുക്കിയ ചിത്രമായിരുന്നു ഇത്. ഉർവശിക്കൊപ്പം ഭാവന, ഹണി റോസ് എന്നിവരും പ്രധാന വേഷത്തിൽ എത്തി. 

'മമ്മൂട്ടി സാറില്ലാതെ യാത്രയും യാത്ര 2വും ഉണ്ടാകുമായിരുന്നില്ല'; വാചാലനായി സംവിധായകൻ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത