അടികൂടി തളർന്ന് തെലുങ്ക് ‘അയ്യപ്പനും കോശിയും'; റിലീസിനായി കാത്തിരിക്കുന്നെന്ന് കമന്റുകൾ

Web Desk   | Asianet News
Published : Oct 22, 2021, 09:33 AM IST
അടികൂടി തളർന്ന് തെലുങ്ക് ‘അയ്യപ്പനും കോശിയും'; റിലീസിനായി കാത്തിരിക്കുന്നെന്ന് കമന്റുകൾ

Synopsis

നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

തെലുങ്ക് സിനിമാപ്രേമികള്‍(Tollywood) ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'(ayyappanum koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati).'ഭീംല നായക്'(Bheemla Nayak) എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഡാനിയല്‍ ശേഖര്‍ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്.  ഇപ്പോഴിതാ ഒരു ലൊക്കേഷൻ സ്റ്റില്ലാണ് ശ്രദ്ധനേടുന്നത്. 

റാണ ദഗ്ഗുബാട്ടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്ലൈമാക്‌സിലെ സംഘട്ടന രംഗം ചിത്രീകരിച്ചതിന് ശേഷം വിശ്രമിക്കുന്ന പവന്‍ കല്യാണും റാണയുമാണ് ചിത്രത്തില്‍. റാണയും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. 

നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. മഹേഷ് ബാബുവിന്‍റെ സര്‍ക്കാരു വാരി പാട്ട, പ്രഭാസിന്‍റെ രാധേ ശ്യാം എന്നിവ ഇതേ സീസണില്‍ തിയറ്ററുകളില്‍ എത്തുന്നുണ്ട്. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത