'കട്ടപ്പയെന്ന മൊട്ടപ്പ'; കിടിലൻ മേക്കോവർ ചിത്രങ്ങളുമായി അസീസ്

By Bidhun NarayananFirst Published Oct 21, 2021, 9:42 PM IST
Highlights

അസീസ് കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബാഹുബലിയിൽ സത്യരാജ് അവതരിപ്പിച്ച കട്ടപ്പയുടെ ലുക്കിലാണ് അസീസ് എത്തുന്നത്.

നിരവധി ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് അസീസ് നെടുമങ്ങാട് (Azees Nedumangad). കോമഡി സ്റ്റാർസ്, സ്റ്റാർ മാജിക് തുടങ്ങിയ ഷോകളിലൂടെയാണ് അസീസ് പ്രശസ്തനായത്. പിന്നീട് നിരവധി സിനിമകളിലും താരം വേഷമിട്ടു. നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ അസീസ് പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ബാഹുബലിയിൽ സത്യരാജ് അവതരിപ്പിച്ച കട്ടപ്പയുടെ ലുക്കിലാണ് അസീസ് എത്തുന്നത്.

'കട്ടപ്പ എന്ന മൊട്ടപ്പ' എന്നാണ്  ചിത്രം പങ്കുവച്ചുകൊണ്ട് അസീസ് പങ്കുവച്ചിരിക്കുന്ന കുറിപ്പ്. സ്റ്റാർ മാജിക് ഷോയിലെ വേഷമാണോ അതോ മറ്റേതെങ്കിലും കോമഡി സ്‍കിറ്റിന്റെ ഭാഗമാണോ ഈ മേക്കോവർ എന്ന് അസീസ് വ്യക്തമാക്കിയിട്ടില്ല. എന്തായാലും ചിത്രം പങ്കുവച്ചതിന് പിന്നാലെ ആരാധകർ ചോദ്യങ്ങളും തമാശ കമന്‍റുകളുമായി എത്തുകയാണ്. 

മമ്മൂട്ടി ചിത്രം വണ്ണിൽ അസീസ് ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായി എത്തിയ അസീസിന്‍റെ രംഗങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.  ആ വേഷത്തിലേക്ക് തന്നെ നിർദ്ദേശിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും ഒരു അഭിമുഖത്തിൽ അസീസ് തുറന്നു പറഞ്ഞിരുന്നു. ആക്ഷൻ ഹീറോ ബിജു, പരോൾ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷത്തിൽ അസീസ് എത്തിയിട്ടുണ്ട്. സ്റ്റാർ മാജിക് ഷോയിലെ സജീവ സാന്നിധ്യമാണ് അസീസ് ഇപ്പോൾ.

click me!