ബിഗ് ബോസ് ഫിനാലെ: ഇഷ്ടതാരത്തിന് വോട്ട് ചോദിച്ച് പ്രിയാമണി

By Web TeamFirst Published May 28, 2021, 12:51 PM IST
Highlights

രണ്ടാം സീസണിലേത് പോല തന്നെ ബിഗ് ബോസ് മൂന്നാം സീസണും കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചെങ്കിലും. ഇത്തവണ വിജയി ഉണ്ടാകുമെന്ന് ചാനൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ലയാളികളുടെ പ്രിയ താരമാണ് പ്രിയാമണി. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ നടിക്ക് നിരവധി ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും  സജീവമാണ് താരം. ഇപ്പോഴിത ബിഗ് ബോസ് സീസൺ മൂന്ന് ഫൈനലിസ്റ്റുകളിൽ ഇഷ്ട താരത്തിനായി വോട്ടു ചോദിക്കുകയാണ് പ്രിയ മണി.

'ഇത് ബിഗ് ബോസ് ഫിനാലെ വീക്ക് ആണ്. ഞാൻ ഭയങ്കര എക്സൈറ്റഡ് ആണ്. ഞാൻ തീർച്ചയായും വോട്ട് ചെയ്യും, നിങ്ങളും ചെയ്യണം ആർക്ക് വേണ്ടി, റംസാന് വേണ്ടി'- എന്നാണ് പ്രിയാമണി വീഡിയോയിൽ പറയുന്നത്.

ഈ സീസണിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു റംസാൻ. എന്നാൽ കൃത്യമായ ഗെയിം പ്ലാനോടെ മികച്ച മത്സരം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു.  രണ്ടാം സീസണിലേത് പോല തന്നെ ബിഗ് ബോസ് മൂന്നാം സീസണും കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചെങ്കിലും. ഇത്തവണ വിജയി ഉണ്ടാകുമെന്ന് ചാനൽ പ്രഖ്യാപിച്ചിട്ടുണ്ട്. 95 ദിവസം പിന്നിട്ട ഷോയൽ മത്സരാർത്ഥികൾക്കായി വോട്ടിങ് അനുവദിച്ചിരിക്കുകയാണിപ്പോൾ.

ശനിയാഴ്ച രാത്രി 11 മണിയോടെ വോട്ടിങ് അവസാനിക്കും. മണിക്കുട്ടന് പുറമെ ഡിംപൽ ഭാൽ, അനൂപ് കൃഷ്ണൻ, സായി വിഷ്ണു, ഋതു മന്ത്ര, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരാണ് ഫൈനലിൽ മത്സരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!