'ആ അമ്മ വിളിച്ചപ്പോള്‍ വല്ലാത്ത സ്‌നേഹമായിരുന്നു' : സാന്ത്വനത്തിലെ സേതു പറയുന്നു

By Web TeamFirst Published Jun 6, 2021, 10:44 PM IST
Highlights

ആ അമ്മ വിളിച്ചപ്പോള്‍, വല്ലാത്തൊരു ഫീലാണ് ഉണ്ടായതെന്നും, വല്ലാത്തൊരു ഉള്‍സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞെന്നുമാണ് ബിജേഷ് പറയുന്നത്.

സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സേതുവേട്ടനായി മാറിയ താരമാണ് തൃശൂര്‍ക്കാരനായ ബിജേഷ്. അവനൂര്‍ സ്വദേശിയായ ബിജേഷ് ടിക് ടോക്കിലൂടെയാണ് പരമ്പരയിലേക്കെത്തുന്നത്. താരത്തിന്റെ ആദ്യ പരമ്പരയാണ് സാന്ത്വനം. അഭിനേതാക്കളുടെ കെമസ്ട്രി കാരണം സംപ്രേഷണം ആരംഭിച്ച് പെട്ടന്നുതന്നെ പരമ്പര മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ബിജേഷ് തന്റെ അച്ചന്റെ വിയോഗം കഴിഞ്ഞദിവസമാണ് ആരാധകരെ അറിയിച്ചത്. അച്ഛന്‍ ഞങ്ങളെ വിട്ടുപോയിട്ട് പത്ത് ദിവസംകഴിഞ്ഞു എന്നു തുടങ്ങുന്ന വൈകാരികമായ കുറിപ്പോടെയായിരുന്നു ബിജേഷ് അച്ഛന്റെ വിയോഗം പങ്കുവച്ചത്.

ഇപ്പോഴിതാ അനുശോചനം അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് താരം. എന്നാല്‍ ഒരമ്മയുടെ ഫോണ്‍വിളി തന്നെ വല്ലാതെ ഫീല്‍ ചെയ്‌തെന്നാണ് ബിജേഷ് കഴിഞ്ഞ ദിവസം കുറിച്ചത്. പരമ്പരയില്‍ ശിവന്‍ അഞ്ജലി കല്ല്യാണത്തിന്, സദസിലൊരാളായി ഇരിക്കാന്‍ വന്ന അമ്മ പണ്ട് നമ്പര്‍ വാങ്ങിപ്പോയെന്നും, എന്നാല്‍ വിളിക്കുന്നത് കഴിഞ്ഞ ദിവസം അച്ഛന്റെ മരണം അറിഞ്ഞിട്ടായിരുന്നുവെന്നാണ് ബിജേഷ് കുറിച്ചത്. ഒരുപാട് ആളുകള്‍ വിളിച്ച് അനുശോചനം അറിയിച്ചെങ്കിലും ആ അമ്മ വിളിച്ചപ്പോള്‍, വല്ലാത്തൊരു ഫീലാണ് ഉണ്ടായതെന്നും, വല്ലാത്തൊരു ഉള്‍സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞെന്നുമാണ് ബിജേഷ് പറയുന്നത്. കൂടാതെ വിളിച്ചും, മെസേജ് അയച്ചും അനുശോചനങ്ങള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞാണ് ആ അമ്മയോടൊപ്പമുള്ള ചിത്രവും പങ്കുവച്ച കുറിപ്പ് ബിജേഷ് അവസാനിപ്പിക്കുന്നത്.

ബിജേഷിന്റെ കുറിപ്പിങ്ങനെ

അച്ഛന്റെ മരണത്തില്‍ അനുശോചനമറിച്ചു ഒത്തിരി പേര് വിളിക്കുകയും, ാഴെ അയക്കുകയും ചെയ്തു. എല്ലാര്‍ക്കും ഒരുപാട് നന്ദി. എങ്കിലും ഈ അമ്മ എന്നെ വിളിച്ചപ്പോള്‍ വല്ലാത്തൊരു ഫീല്‍ ആയിപ്പോയി. സീരിയലില്‍ അഞ്ജലി ശിവന്‍, അപ്പു ഹരി വിവാഹത്തിന്റെ ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഇരിക്കാന്‍ വന്നതാ ഈ അമ്മ...അന്നെന്നോട് ചോദിച്ചു നമ്പര്‍ തരാമോ എന്ന്. ഞാന്‍ കൊടുക്കുകയും ചെയ്തു. പക്ഷെ ഒരിക്കല്‍ പോലും എന്നെ വിളിച്ചിട്ടുണ്ടാരുന്നില്ല. എന്നാല്‍ ഇന്ന് അപ്രതീക്ഷിതമായി വന്ന ആ അമ്മയുടെ കോള്‍ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും, വല്ലാത്ത ഒരു ഉള്‍സ്‌നേഹം ഉണ്ടാക്കുകയും ചെയ്തു. എന്നെ ഒത്തിരി ആശ്വസിപ്പിച്ച ശേഷമാണ് ആ അമ്മ ഫോണ്‍ വച്ചതു. നിങ്ങളെല്ലാം തരുന്ന ഈ സ്‌നേഹം തന്നെ ആണ് എന്നിലെ കലാകാരന് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം. ഒരായിരം നന്ദി എല്ലാര്‍ക്കും. ഒരിക്കല്‍ കൂടി ഈ അമ്മയ്ക്കും.. ഒരായിരം നന്ദി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!