'എക്കാലത്തേക്കും സ്നേഹം'; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്

Published : Jun 06, 2021, 03:59 PM IST
'എക്കാലത്തേക്കും സ്നേഹം'; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്

Synopsis

അതേസമയം കന്നഡ സിനിമയില്‍ സജീവമാണ് ഭാവനയിപ്പോള്‍. എ ഹര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫാന്‍റസി ആക്ഷന്‍ ചിത്രം ബജ്‍റംഗി 2ല്‍ നായികയാണ്.

ഭാവനയുടെ പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ ആശംസകളുമായി സിനിമയിലെ സുഹൃത്തുക്കള്‍. മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രിയ സുഹൃത്തിനുള്ള പിറന്നാള്‍ ആശംസകള്‍ പങ്കുവച്ചു. 

"പിറന്നാള്‍ ആശംസകള്‍ പ്രിയങ്കരീ, എക്കാലത്തേക്കും നിന്നെ സ്നേഹിക്കുന്നു", ഭാവനയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. "നട്ടെല്ലാണ് ഒരാള്‍ക്ക് വേണ്ടത്, പെണ്‍പുലിക്ക് പിറന്നാള്‍ ആശംസകള്‍", എന്നാണ് ഭാവനയുടെ ചിത്രത്തിനൊപ്പം ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം കന്നഡ സിനിമയില്‍ സജീവമാണ് ഭാവനയിപ്പോള്‍. 2019ല്‍ പുറത്തിറങ്ങിയ 99ല്‍ (തമിഴ് ചിത്രം 96ന്‍റെ റീമേക്ക്) ഭാവനയായിരുന്നു നായിക. എ ഹര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫാന്‍റസി ആക്ഷന്‍ ചിത്രം ബജ്‍റംഗി 2ല്‍ നായികയാണ്. ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ @ജിമെയില്‍.കോം എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങള്‍. തനിക്കു ലഭിച്ച നിരവധി പിറന്നാള്‍ ആശംസകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറികളായി ഭാവന പങ്കുവച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

'ആ വെറും തറയിൽ മലയളത്തിൻ്റെ മഹാനടൻ ഇരുന്നു, ഞാൻ എന്നാലാകുന്നത്ര അഴകോടെ മുന്നിലൂടെ..'; മോഹൻലാലിനെ കുറിച്ചൊരു കുറിപ്പ്
'ഒരമ്മയും അത് പറയില്ല ചേച്ചി..ആ നശിച്ച ലോകത്ത് നിന്നും മാറി നില്‍ക്ക്'; കിച്ചുവിനെ പിന്തുണച്ചും രേണുവിനെ ഉപദേശിച്ചും ഹെലൻ ഓഫ് സ്പാർട്ട