'അമ്മ വരെ കുഞ്ഞു വേണ്ടേ എന്ന് ചോദിച്ചു തുടങ്ങി' ബിന്നിയും നൂബിനും പറയുന്നു

Published : Dec 30, 2023, 07:17 AM IST
'അമ്മ വരെ കുഞ്ഞു വേണ്ടേ എന്ന് ചോദിച്ചു തുടങ്ങി' ബിന്നിയും നൂബിനും പറയുന്നു

Synopsis

രണ്ടുപേരുടെയും ഏറ്റവും നല്ല ഓർമ്മ എന്താണെന്ന ചോദ്യത്തിന് ആദ്യമായി കണ്ടുമുട്ടിയത് ആണെന്നായിരുന്നു ഇരുവരുടെയും മറുപടി.

തിരുവനന്തപുരം: മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നൂബിൻ ജോണിയും ബിന്നിയും. ജനപ്രിയ പരമ്പരയായ കുടുംബവിളിക്കിലൂടെയാണ് നൂബിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. പ്രതീഷ് എന്ന കഥാപാത്രമായി എത്തിയ നൂബിൻ വളരെ പെട്ടെന്ന് തന്നെ ആരാധകരെ സ്വന്തമാക്കുകയായിരുന്നു. നൂബിനുമായുള്ള വിവാഹശേഷമാണ് ബിന്നി മിനിസ്ക്രീനിലേക്ക് എത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലാണ് ബിന്നി അഭിനയിക്കുന്നത്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ വിവാഹശേഷമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇരുവരും. വിവാഹം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞതേ ഉള്ളുവെങ്കിലും അമ്മ വരെ കുഞ്ഞു വേണ്ടേ എന്ന് ചോദിച്ചു തുടങ്ങിയെന്ന് ഇരുവരും പറയുന്നു. വിവാഹം കഴിഞ്ഞവരോട് സമൂഹം ആദ്യം ചോദിക്കുന്ന ചോദ്യമാണ് എന്ന് പറഞ്ഞ് അവതാരക ഇക്കാര്യം എടുത്തിട്ടപ്പോഴായിരുന്നു നൂബിന്റെയും ബിന്നിയുടെയും മറുപടി.

രണ്ടുപേരുടെയും ഏറ്റവും നല്ല ഓർമ്മ എന്താണെന്ന ചോദ്യത്തിന് ആദ്യമായി കണ്ടുമുട്ടിയത് ആണെന്നായിരുന്നു ഇരുവരുടെയും മറുപടി. 'വീട്ടിൽ ആർക്കും അറിയാത്തത് കൊണ്ട് തന്നെ രഹസ്യമായാണ് കണ്ടത്. റിലേഷൻഷിപ്പിലായി ഒരു വർഷത്തിന് ശേഷമാണ് കണ്ടത്. ഞാൻ ചൈനയിൽ ആണ് എംബിബിഎസ് പഠിച്ചത്. അവിടെ നിന്നും വരുന്ന സമയത്ത് എയർപോർട്ടിൽ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച,' ബിന്നി പറഞ്ഞു. അന്ന് ആരും അറിയാതെ പ്രണയിച്ച സുഖമൊന്നും വിവാഹശേഷമുള്ള പ്രണയത്തിന് ഇല്ലെന്നും ബിന്നി കൂട്ടിച്ചേർത്തു.

രണ്ടുപേരും റിലേഷൻഷിപ്പിൽ പൊസസീവ് ആയവരാണെന്നും ഇരുവരും പറഞ്ഞു. നമുക്ക് നമ്മുടേത് എന്ന് തോന്നുന്നത് കൊണ്ടുള്ള പൊസസീവ്‌നെസ് ആണ്. ദേഷ്യത്തിന്റെ കാര്യത്തിൽ ബിന്നിയാണ് മുൻപന്തിയിലെന്നും പറഞ്ഞു. ബിന്നി ഇടയ്ക്കിടെ ദേഷ്യപ്പെടും എന്നാൽ നൂബിന് വല്ലപ്പോഴും മാത്രമേ ദേഷ്യം വരുകയുള്ളൂ. എന്നാൽ വന്നാൽ അത് ഒരു ഒന്നൊന്നര ദേഷ്യമായിരിക്കുമെന്നും ബിന്നി പറഞ്ഞു.

ഒസ്കാര്‍ നേടിയ 'പരസൈറ്റിലെ' നടന്‍ ലീ സൺ-ക്യുനിന്‍റെ മരണത്തില്‍ വന്‍ ട്വിസ്റ്റ്: 28കാരി അറസ്റ്റില്‍.!

സൂപ്പര്‍ സ്റ്റാറിനൊപ്പം കുടകീഴില്‍ ഫഹദ്: ചോര്‍ന്ന 'വേട്ടയ്യൻ' സ്റ്റില്‍ വൈറല്‍.!

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത