കാന്‍ വിജയത്തില്‍ പായൽ കപാഡിയയെ അഭിനന്ദിച്ച് ഗജേന്ദ്ര ചൗഹാന്‍; ട്രോളി വിജയ് വര്‍മ്മ !

Published : May 30, 2024, 08:42 AM IST
കാന്‍ വിജയത്തില്‍ പായൽ കപാഡിയയെ അഭിനന്ദിച്ച്  ഗജേന്ദ്ര ചൗഹാന്‍; ട്രോളി വിജയ് വര്‍മ്മ !

Synopsis

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ പായല്‍ കപാഡിയ നടന്‍ ​ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചെയര്‍മാന്‍ ആക്കിയതില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ഥി സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. 

മുംബൈ: ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്‍റെ കാൻ ചലച്ചിത്രോത്സവത്തിലെ വിജയിച്ചതിന് ശേഷം ചിത്രത്തിന്‍റെ സംവിധായിക പായൽ കപാഡിയയിൽ തനിക്ക് അഭിമാനമുണ്ടെന്ന് അവകാശപ്പെട്ട് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) മുൻ ചെയർമാൻ ഗജേന്ദ്ര ചൗഹാന്‍ രംഗത്ത് എത്തിയിരുന്നു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ പായല്‍ കപാഡിയ നടന്‍ ​ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചെയര്‍മാന്‍ ആക്കിയതില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ഥി സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. അന്നത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പാത്രബെ കൊടുത്ത പരാതിയിലാണ് പൊലീസ് പായല്‍ ഉള്‍പ്പെടെ 34 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തത്. 2015 ല്‍ കൊടുത്ത കേസിന്‍റെ ഭാ​ഗമായുള്ള നിയമ നടപടികള്‍ ഇപ്പോഴും തുടരുന്നുണ്ട്.

അതിനിടയിലാണ്  ഗജേന്ദ്ര ചൗഹാന്‍റെ അഭിനന്ദനം എത്തിയത്. എന്നാല്‍ ഗജേന്ദ്ര ചൗഹാന്‍റെ അഭിനന്ദനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വിജയ് വര്‍മ്മ. ഗജേന്ദ്ര ചൗഹാന്‍റെ അഭിപ്രായത്തോടുള്ള പ്രതികരണം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ലസ്റ്റ് സ്റ്റോറി അടക്കം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് വര്‍മ്മ പങ്കിട്ടത്. 

വിജയ് തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു വാര്‍ത്ത പോസ്റ്ററാണ് ആദ്യം ഷെയര്‍ ചെയ്തിട്ടുള്ളത്. അതിൽ പായൽ  പഠിക്കുമ്പോൾ എഫ്ടിഐഐയിൽ ചെയർമാനായതിൽ അഭിമാനമുണ്ടെന്ന് ഗജേന്ദ്ര ചൗഹാന്‍ അവകാശപ്പെടുന്നു. അതിന് താഴെ ഒരു മീം 'അപമാനം തന്നെ?' എന്ന് അര്‍ത്ഥം വരുന്ന ഒരു മീം വിജയ് വര്‍മ്മ ചേര്‍ത്തിട്ടുണ്ട്. ഒപ്പം ഈ സമയത്ത് മിണ്ടാതിരിക്കുന്നതല്ലെ സാര്‍ നല്ലത് എന്നും ഇമോജിയോടെ വിജയ് വര്‍മ്മ ചോദിക്കുന്നുണ്ട് ഇന്‍സ്റ്റ സ്റ്റോറിയില്‍. 

നേരത്തെ റസൂല്‍ പൂക്കൂട്ടി, ശശി തരൂര്‍ അടക്കം പ്രമുഖര്‍ പൂനെ എഫ്ടിഐഐ സമരവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് വര്‍മ്മയുടെ പരിഹാസവും വരുന്നത്. 

നസ്രിയ ബേസില്‍ നായിക നായകന്മാര്‍: 'സൂക്ഷ്മദര്‍ശിനി' ആരംഭിച്ചു

ഷാരൂഖിന് വിജയ് സേതുപതി പോലെ, സല്‍മാനും വില്ലന്‍ സൗത്ത് ഇന്ത്യയില്‍ നിന്ന്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത