അർധരാത്രിയിൽ സുഹൃത്തുക്കൾ നൽകിയ പിറന്നാൾ സർപ്രൈസ്; വീഡിയോ പങ്കുവച്ച് റിമി ടോമി

Published : Oct 03, 2021, 06:35 PM IST
അർധരാത്രിയിൽ സുഹൃത്തുക്കൾ നൽകിയ പിറന്നാൾ സർപ്രൈസ്; വീഡിയോ പങ്കുവച്ച് റിമി ടോമി

Synopsis

ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് പാല സ്വദേശിനയായ റിമി ടോമി പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 

ലാൽ ജോസ്(lal jose) സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് പാല സ്വദേശിനയായ റിമി ടോമി(rimi tomy) പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ‘ചിങ്ങമാസം വന്നുചേർന്നാൽ’ ആയിരുന്നു റിമിയുടെ ആദ്യ ഗാനം. പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങളുമായി ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങളുടെ പൂക്കാലമായിരുന്നു റിമിയെ തേടിയെത്തിയത്.

ഗായികയെന്ന നിലയിൽ വളർന്ന താരം മികച്ച അവതാരകയായി. നിരവധി ടെലിഷൻ ഷോകളിൽ ആങ്കറായും ഷോയെ നയിച്ചുമൊക്കെ പേളി മലയാളികൾക്ക് പ്രിയങ്കരിയായി. പിന്നാലെ അഭിനയരംഗത്തും ഒരു കൈ നോക്കിയ റിമി, ഇന്ന് വലയ ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ മാസം 22ന് പിറന്നാൾ ദിനത്തിൽ തനിക്ക് കൂട്ടുകാരായ ഷിയാസും മുന്നയും സ്വാസികയും ചേർന്ന് നൽകിയ സർപ്രൈസിന്റെ വീഡിയോ പങ്കുവച്ചിരിക്കുകായണ് താരം. തന്റെ യൂട്യൂബ് ചാനലിലാണ് കൂട്ടുകാരുടെ ബെർത്ത്ഡേ സർപ്രൈസ് വീഡിയോ റിമി പങ്കുവച്ചിരിക്കുന്നത്. അർധരാത്രിയിൽ റിമിയെ വീട്ടിലെത്തി വിളിച്ചുണർത്തി കേക്ക് മുറിപ്പിച്ചതാണ് വീഡിയോയിലെ വിശേഷം. 

കളി തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും പിറന്നാൾ ആഘോഷമാക്കിയാണ് കൂട്ടൂകാരെല്ലാം മടങ്ങിയത്. ഏറെ നാളായി ഗെറ്റുഗെതർ വേണമെന്ന് കരുതിയതാണെന്നും ഈ ഗ്രൂപ്പിൽ സൂചിത്ര കൂടിയുണ്ടെന്നും റിമി പറയുന്നു. ഇത്തരമൊരു സർപ്രൈസ് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ റിമി എല്ലാവർക്കും നന്ദിയും അറിയിച്ചു. അതേസമയം പാലായിലെ മരിയ സദനത്തിലെ അന്തേവാസികൾക്കൊപ്പമായിരുന്നു  റിമി പിറന്നാൾ ദിനം ചെലവഴിച്ചത്. ഇതിന്റെ വീഡിയോയും താരം നേരത്തെ പങ്കുവച്ചിരുന്നു. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത