'അന്ന് ആദ്യമായി ഞങ്ങൾ കണ്ടപ്പോൾ'; സെൽഫി പങ്കിട്ട ശ്രീനിയോട് കവി എന്താണ് ഉദ്ദേശിച്ചതെന്ന് പേളി

Published : Oct 03, 2021, 06:33 PM IST
'അന്ന് ആദ്യമായി ഞങ്ങൾ കണ്ടപ്പോൾ'; സെൽഫി പങ്കിട്ട ശ്രീനിയോട് കവി എന്താണ് ഉദ്ദേശിച്ചതെന്ന് പേളി

Synopsis

ബിഗ് ബോസ് മലയാളത്തിൽ പൂത്തുലഞ്ഞ ഏക പ്രണയബന്ധമാണ് പേളിയുടെയും ശ്രീനിഷിന്റേതും. ഷോ ആരംഭിച്ചതുമുതൽ വലിയ ആരാധകരെയാണ് ഇരുവരും സ്വന്തമാക്കിയത്.

ബിഗ് ബോസ്(biggboss) മലയാളത്തിൽ പൂത്തുലഞ്ഞ ഏക പ്രണയബന്ധമാണ് പേളിയുടെയും ശ്രീനിഷിന്റേതും (Srinish Aravind). ഷോ ആരംഭിച്ചതുമുതൽ വലിയ ആരാധകരെയാണ് ഇരുവരും സ്വന്തമാക്കിയത്.  ബിഗ് ബോസ് പലപ്പോഴും സ്ക്രിപ്റ്റഡ് ആയിരുന്നോ എന്ന് സംശയം തോന്നിയവർക്കെല്ലാം മറുപടിയായിരുന്നു പേളിയും ശ്രീനിഷും തമ്മിലുള്ള വിവാഹം.

കാമറകൾക്ക് മുമ്പിൽ തുടങ്ങിയ പ്രണയം ഷോ അവസാനിച്ച ശേഷം വിവാഹത്തിലെത്തി. ഒടുവിൽ ഇരുവർക്കും ഒരു കുഞ്ഞു പിറന്ന വിശേഷങ്ങളാണ് ഇപ്പോൾ ആരാധകരുടെ സംസാരം. ഇത്രയും എത്തിനിൽക്കുന്ന ഈ സെലിബ്രേറ്റികളുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ ഇരുവരും മറക്കാറില്ല. 

ഇപ്പോഴിതാ ശ്രീനിഷ് പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് രസകരമായ ചർച്ചയിലേക്ക് വഴിതുറന്നത്.  മൂന്നു വർഷം മുമ്പ് പേളിയോടൊപ്പം താൻ ആദ്യമായി സെൽഫിയെടുത്ത ചിത്രമാണ് ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. ‘മൂന്നു വർഷം മുൻപ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് ഫോണിനെ ഫേസ് ചെയ്തപ്പോൾ ’- എന്നായിരുന്നു ശ്രീനിഷ് കുറിച്ചത്. എന്നാൽ കമന്റുമായി പേളിയെത്തി.. 'കവി ഉദ്ദേശിച്ചത് മനസിലാക്കാൻ രണ്ട് തവണ എനിക്ക് അടിക്കുറിപ്പ് വായിക്കേണ്ടി വന്നു'- എന്നായിരുന്നു കമന്റ്.

പേളിഷ് എന്നാണ് ശ്രീനിഷിനെയും പേളിയേയും ആരാധകർ വിളിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ പ്രണയം എങ്ങനെ സംഭവിച്ചുവെന്ന് പലരും ചോദിച്ചിരുന്നു. കാമറയ്ക്ക് മുമ്പിൽ എങ്ങനെ പ്രണയിക്കുമെന്ന് എല്ലാവർക്കും തോന്നിയേക്കാം പക്ഷെ അത് സംഭവിച്ചുപോയി എന്നായിരുന്നു പേളി ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത