'ബ്രദർ സിസ്റ്റർ ഡയനാമിക്സ്':കുടുംബത്തോടൊപ്പം ജിപിയും ഗോപികയും

Published : Mar 27, 2024, 06:56 PM IST
 'ബ്രദർ സിസ്റ്റർ ഡയനാമിക്സ്':കുടുംബത്തോടൊപ്പം ജിപിയും ഗോപികയും

Synopsis

കഴിഞ്ഞ ദിവസങ്ങളിലായി സുഹൃത്തുക്കളെ ഒക്കെ കാണാൻ പോയതിന്റെ ഫോട്ടോസ് ഇരുവരും ഷെയർ ചെയ്തിരുന്നു. 

കൊച്ചി: നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ എന്ന ജി പിയുടേയും നടി ഗോപിക അനിലിന്റേയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ജി പി തന്നെയായിരുന്നു വിവാഹത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിവാഹിതരാകാൻ പോകുന്ന കാര്യം പറഞ്ഞത്. ജിപിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ വാർത്തകൾ വരാറുണ്ടെങ്കിലും ഗോപികയും ജിപിയും വിവാഹിതരാകുമെന്ന് ആരും കരുതിയിരുന്നില്ല. 

വിവാഹ നിശ്ചയത്തിന് പിന്നാലെ ആരാധകർ ചോദിച്ചത് ചോദ്യം പ്രണയമായിരുന്നോ എന്നായിരുന്നു, എന്നാൽ വീട്ടുകാർ വഴിയാണ് ആലോചനയിൽ എത്തിയതെന്ന് ഇരുവരും പറഞ്ഞിരുന്നു. എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും വിവാഹത്തിലെത്തിയതെന്നുമൊക്കെ ജിപിയും ഗോപികയും ജി പിയുടെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. ഹണിമൂൺ യാത്രയ്‌ക്കൊക്കെ ശേഷം കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം സമയം ചിലവിടുകയാണ് ഇരുവരും ഇപ്പോൾ.

കഴിഞ്ഞ ദിവസങ്ങളിലായി സുഹൃത്തുക്കളെ ഒക്കെ കാണാൻ പോയതിന്റെ ഫോട്ടോസ് ഇരുവരും ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ വീട്ടിൽ നിന്നുള്ള ഒരു രസകരമായ വീഡിയോ ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. "നിങ്ങൾ സന്തോഷത്തോടെ വിവാഹിതർ ആവുന്നത് എപ്പോഴാണോ, അപ്പോൾ ഒരു സഹോദരനും സഹോദരിയും ആവാൻ കൂടി തയ്യാറെടുക്കണം" എന്ന് പറഞ്ഞുകൊണ്ടാണ് ജിപിയുടെ അനിയന്റെയും ഗോപികയുടെ അനിയത്തിയുടെയും ഒപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് ഇരുവരും പറയുന്നത്. "ബ്രദർ സിസ്റ്റർ ഡയനാമിക്സ്" എന്ന് പറഞ്ഞുകൊണ്ടാണ് ജിപി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ജിപിയുടെയും ഗോപികയുടെയും വിവാഹ നിശ്ചയം മുതൽ ഏറ്റവും അധികം ഇവരുടെ ആരാധകർ ശ്രദ്ധിക്കുന്ന രണ്ട് വ്യക്തികൾ ആണ് ജിപിയുടെ അനിയൻ ഗോവിന്ദ് അമൃത് സൂര്യയും ഗോപികയുടെ അനിയത്തി കീർത്തന അനിലും. ചേച്ചിയുടെയും ചേട്ടന്റെയും വിവാഹം ആഘോഷമാക്കാൻ ഇരുവരും ഓടിനടക്കുന്നതും വിവാഹസമയത്ത് പൂർണ സംതൃപ്തിയോടെ ഇരുവരും കണ്ണുനിറച്ചു നിൽക്കുന്നതും ആരാധകർ ശ്രദ്ധിച്ചിരുന്നതാണ്.

'കേട്ട പാട്ടുകൾ മധുരം, കേൾക്കാനിരിക്കുന്നത് അതിമധുരം' പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി സാന്ത്വനത്തിലെ അപ്പു

'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

Asianet News Bigg Boss

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി