ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പിങ്ക് സാരിയിൽ അതിസുന്ദരിയായാണ് നടി എത്തുന്നത്. 

കൊച്ചി: മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തനിക്കെതിരെ വരുന്ന മോശം കമന്റുകളോട് ശക്തമായി പ്രതികരിക്കുന്ന ഒരാൾ കൂടിയാണ് നടി.

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പിങ്ക് സാരിയിൽ അതിസുന്ദരിയായാണ് നടി എത്തുന്നത്. കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ എന്ന കമന്റോടെയാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

അടുത്തിടെ തന്റെ പേര് സാധികയെന്ന് മാറ്റിയ സാഹചര്യത്തേക്കുറിച്ച് താരം സംസാരിച്ചിരുന്നു. ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയ്ക്ക് ശേഷം നടി രാധിക ഹിറ്റായി നില്‍ക്കുമ്പോഴായിരുന്നു എന്റ എന്‍ട്രി. അപ്പോള്‍ മലയാളത്തില്‍ നിന്ന് എല്ലാവരും പറഞ്ഞു പേര് മാറ്റണം എന്ന്. തമിഴില്‍ പോയപ്പോള്‍ അവിടെ രാധിക ശരത് കുമാറുണ്ട്. അവരുടെയും എന്റെയും ചില ഫീച്ചേഴ്‌സുകള്‍ ഒരുപോലെയാണ്, അതുകൊണ്ട് പേര് മാറ്റണം എന്ന ആവശ്യം അവിടെയും ഉയര്‍ന്നു.

View post on Instagram

എങ്കില്‍ പിന്നെ പേര് മാറ്റാം എന്ന് തോന്നിയപ്പോള്‍, അച്ഛന്‍ തന്നെയാണ് സാധിക എന്ന പേര് സജസ്റ്റ് ചെയ്തത്. വേറെയും ചില പേരുകള്‍ അച്ഛന്‍ കണ്ടെത്തിയിരുന്നു. അതില്‍ എനിക്ക് കുരച്ചുകൂടെ ആപ്റ്റ് ആയി തോന്നിയത് സാധിക എന്ന പേരാണ്. എന്നിരുന്നാലും എന്റെ ഡോക്യുമെന്റ്‌സിലും സര്‍ട്ടിഫിക്കറ്റിലും ഒന്നും ഇതുവരെ പേര് മാറ്റിയിട്ടില്ല. അത് രാധിക എന്ന് തന്നെയാണ്. സാധികയെക്കാള്‍, രാധിക എന്ന വിളിയാണ് എനിക്കേറ്റവും ഇഷ്ടം എന്നും നടി പറയുന്നു.

'കേട്ട പാട്ടുകൾ മധുരം, കേൾക്കാനിരിക്കുന്നത് അതിമധുരം' പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി സാന്ത്വനത്തിലെ അപ്പു

'എന്‍റെ ജിവിതത്തിലെ പ്രധാനികൾക്ക് പിറന്നാൾ ആശംസകൾ', ആശംസിച്ച് അപർണ

Asianet News Bigg Boss