റിയാലിറ്റി ഷോയില്‍ 'ഹോളി' ആഘോഷത്തിനെതിരെ പരാമര്‍ശം: ഫറഖാനെതിരെ പൊലീസ് കേസ് എടുത്തു

Published : Feb 22, 2025, 08:13 AM IST
റിയാലിറ്റി ഷോയില്‍ 'ഹോളി' ആഘോഷത്തിനെതിരെ പരാമര്‍ശം: ഫറഖാനെതിരെ പൊലീസ് കേസ് എടുത്തു

Synopsis

ഹോളിയെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിന് സംവിധായിക ഫറാ ഖാനെതിരെ കേസ്. 'ഛപ്രിമാരുടെ ഉത്സവം' എന്ന് വിശേഷിപ്പിച്ചതാണ് പരാതിക്ക് ആധാരം.

മുംബൈ: ഹോളിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാനെതിരെ കേസെടുത്തു. ഹിന്ദുസ്ഥാനി ഭാവു എന്നറിയപ്പെടുന്ന വികാഷ് ഫദക്കാണ് ഫറയ്ക്കെതിരെ പരാതി നൽകിയത്.

ഫെബ്രുവരി 20 ന് സെലിബ്രിറ്റി മാസ്റ്റർ ഷെഫ് എന്ന ടെലിവിഷൻ ഷോയുടെ എപ്പിസോഡിനിടെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരിലാണ് ഫറ നിയമനടപടി ആവശ്യപ്പെട്ട് ഖാർ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയതും ഇതില്‍ കേസ് എടുത്തതും.

അപകീർത്തികരമെന്ന് പരക്കെ കാണുന്ന ഒരു പദം ഉപയോഗിച്ച് ഫറ ഖാൻ ഹോളിയെ "ഛപ്രിമാരുടെ ഉത്സവം" എന്ന് വിശേഷിപ്പിച്ചുവെന്നാണ് ആരോപണം. ഫറയുടെ അഭിപ്രായപ്രകടനം മതവികാരത്തെയും വലിയ ഹിന്ദു സമൂഹത്തെയും ആഴത്തിൽ വ്രണപ്പെടുത്തിയെന്നും ഹിന്ദുസ്ഥാനി ഭാവു പരാതിയില്‍ പറഞ്ഞു.

ഒരു ഉത്സവത്തെ വിശേഷിപ്പിക്കാൻ 'ഛപ്രിസ്' എന്ന പദം ഉപയോഗിക്കുന്നത് വളരെ അനുചിതവും സാമുദായിക സംഘർഷത്തിന് കാരണമാകുമെന്നും  ഹിന്ദുസ്ഥാനി ഭാവുവിന്‍റെ അഭിഭാഷകൻ ദേശ്മുഖ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 196, 299, 302, 353 വകുപ്പുകൾ പ്രകാരമാണ് ഫറാ ഖാനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.

നിലവിൽ സെലിബ്രിറ്റി മാസ്റ്റർഷെഫിന്‍റെ വിധികർത്താവായ ഫറാ ഖാൻ ഹോളി ഉത്സവത്തെക്കുറിച്ച് നടത്തിയ ഒരു അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശ്നമായിരിക്കുകയാണ്. "എല്ലാ ചപ്രിക്കാരുടെയും പ്രിയപ്പെട്ട ഉത്സവമാണ് ഹോളി" എന്നാണ് ഫറ പറഞ്ഞത്. "ഛപ്രി" എന്ന പദം ഒരു ജാതീയമായ അധിക്ഷേപമായാണ് ഉത്തരേന്ത്യയില്‍ കണക്കാക്കപ്പെടുന്നത്. ഇതേച്ചൊല്ലി ഖാൻ സോഷ്യൽ മീഡിയയിൽ വൻ ട്രോളുകളാണ് ഫറ ഏറ്റുവാങ്ങുന്നത്.

മേ ഹൂനാ, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍ പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായികയാണ് ഫറ ഖാന്‍. അടുത്ത കാലത്തായി പല റിയാലിറ്റി ഷോകള്‍ ജഡ്ജായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ബോക്സോഫീസില്‍ നഷ്ടപ്പെട്ട പ്രതീക്ഷ ഒടിടിയില്‍ കിട്ടുമോ? ദേവ് ഒടിടി റിലീസിന് !

ഡാകു മഹാരാജ് ഒടിടിയില്‍ എത്തിയപ്പോള്‍ ഉർവശി റൗട്ടേലയുടെ രംഗങ്ങൾ വെട്ടിയോ? സത്യം ഇതാണ് !

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത