'ഭ്രാന്തൊക്കെ മാറിയോ ചെക്കന്മാരെ.. ചക്കക്കുരു പോലും കിട്ടിയില്ല'; വീണ്ടും ട്രോളി വൃദ്ധി വിശാൽ, റീല്‍ വൈറല്‍

Published : May 05, 2026, 10:03 AM IST
Vriddhi vishal

Synopsis

ബാലതാരം വൃദ്ധി വിശാലിന്റെ പുതിയ റീൽ വൈറലായി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്വന്റി ട്വന്റിയുടെ സെലിബ്രിറ്റി സ്ഥാനാർത്ഥികളെയാണ് റീലിൽ പരിഹസിക്കുന്നത്. അവരുടെ ചിഹ്നമായ ചക്ക കഴിച്ചുകൊണ്ട്, ഫിലോമിനയുടെ ഡയലോഗിനൊപ്പമാണ് വീഡിയോ.

റെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കേരളത്തിൽ കോൺ​ഗ്രസ് അധികാരത്തിൽ ഏറിയിരിക്കുകയാണ്. എൽഡിഎഫിനെതിരെ 102 സീറ്റിന്റെ ബഹുഭൂരിപക്ഷത്തിലാണ് കോൺ​ഗ്രസ് അധികാരത്തിൽ ഏറിയത്. ജനവിധി വന്നതിന് പിന്നാലെ നിരവധി വീഡിയോകളും റീലുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അക്കൂട്ടത്തിൽ വൈറലായിരിക്കുകയാണ് മലയാള സിനിമയുടെ ബാലതാരവും സോഷ്യൽ മീഡിയ താരവുമായ വൃദ്ധി വിശാലിന്റെ റീൽ. നേരത്തെ ട്വന്റി ട്വന്റിയുടെ സെലിബ്രിറ്റി മത്സരാർത്ഥികളെ ട്രോളി കൊണ്ടുള്ളൊരു റീൽ വൃദ്ധി ചെയ്തിരുന്നു. ഇതിന്റെ തുടർ റീലാണിത്.

വിജയിക്കുമെന്ന ആവകാശവാദവുമായി എത്തിയ ട്വന്റി ട്വന്റിയുടെ സെലിബ്രിറ്റി മത്സരാർത്ഥികള്‍ ഉള്‍പ്പടെയുള്ള എല്ലാവരും തന്നെ തോൽവി നേരിട്ടിട്ടുണ്ട്. അഖിൽ മാരാർ, റോബിൻ രാധാകൃഷ്ണൻ, അഞ്ജലി നായർ, ആതിര തുടങ്ങിയവരായിരുന്നു അവർ. ചക്ക ചി​ഹ്നത്തിൽ ആയിരുന്നു ട്വിന്റി ട്വിന്റി സ്ഥാനാർത്ഥികൾ മത്സരിച്ചത്. അതുകൊണ്ട് തന്നെ ചക്ക കഴിച്ചു കൊണ്ടാണ് വൃദ്ധി റീൽ എടുത്തതും. മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ഫിലോമിനയുടെ 'നിങ്ങടെ ഭ്രാന്തൊക്കെ മാറിയോ ചെക്കന്മാരെ' എന്ന ഡയലോ​ഗിനൊപ്പം ചക്ക ചിഹ്നത്തിൽ മത്സരിച്ചവർ പരാജയപ്പെട്ടുവെന്ന വാർത്തയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

റീൽ പുറത്തുവന്നതിന് പിന്നാലെ വൃദ്ധി വിശാലിനെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്ത് എത്തിയത്. "ചക്കയിൽ നിന്നവർക്ക് ചക്കക്കുരു പോലും കിട്ടിയില്ല, ചക്കയുടെ തോൽവി കണ്ടപ്പോൾ ആദ്യം മനസിൽ വന്നത് വൃദ്ധിയുടെ റീൽ ആയിരുന്നു, പക അത് വീട്ടാനുള്ളതാണ്, മാറി മോളെ, ഒന്നിനെയും കാണാൻ ഇല്ല. എല്ലാം മാളത്തിൽ ഒളിച്ചു", എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ റീലിനെ വിമർശിച്ച് രം​ഗത്ത് എത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ കലാശക്കൊട്ടിലെ സെലിബ്രിറ്റി മത്സരാർത്ഥികളുടെ വീഡിയോകൾ ഉൾക്കൊള്ളിച്ചായിരുന്നു വൃദ്ധി റീൽ ചെയ്തത്. ഇതിനെ പ്രശംസിച്ച് അഖിൽ മാരാർ കമന്റ് ഇടുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'അമ്മയാകാൻ തോന്നിയിട്ടില്ല, കല്യാണം കഴിക്കാനും'; 56ലും സിം​ഗിൾ ആണ് ലക്ഷ്മി ​ഗോപാലസ്വാമി
'അവസരം കിട്ടാനോ ഇങ്ങനെ? നാണമില്ലേ'; ഐശ്വര്യ ലക്ഷ്മിയുടെ വസ്ത്ര ധാരണത്തിന് വൻ വിമർശനം