Santhwanam : അഞ്ജുവിനോട് സത്യങ്ങള്‍ തുറന്ന് പറഞ്ഞ് ദേവി; സാന്ത്വനം റിവ്യു

Web Desk   | Asianet News
Published : Dec 04, 2021, 06:56 PM IST
Santhwanam : അഞ്ജുവിനോട് സത്യങ്ങള്‍ തുറന്ന് പറഞ്ഞ് ദേവി;  സാന്ത്വനം റിവ്യു

Synopsis

എന്തിനാണ് ദേവിയും ബലനും കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ എത്തിയതെന്ന് അറിയുമ്പോൾ അഞ്ജലിയും മനസ്സറിഞ്ഞ് കരയുകയാണ്.

ലയാളികളുടെ പ്രയ പരമ്പരയാണ് സാന്ത്വനം (Santhwanam Serial). റേറ്റിംഗില്‍ ഒന്നാംസ്ഥാനം പിടിച്ചുകഴിഞ്ഞ പരമ്പര പറയുന്നത് കൂട്ടുകുടുംബത്തിന്റെ മനോഹരമായ ബന്ധങ്ങളാണ്. സാന്ത്വനം വീട്ടിലെ സഹോദരങ്ങളുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. പരമ്പരയിലെ ജോഡികള്‍ എല്ലാംതന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. വീട്ടിലെ മൂത്ത മകനായ ബാലനും ഭാര്യ ദേവിയും വീട്ടിലെ അച്ഛന്‍ അമ്മ എന്ന സ്ഥാനത്താണുള്ളത്. ഹരികൃഷ്ണന്‍ അപര്‍ണ, ശിവന്‍ അഞ്ജലി എന്നിവരെല്ലാംതന്നെ മികച്ച അഭിനയത്തോടെ മുന്നിട്ട് നില്‍ക്കുന്നവരാണ്.

തന്റെ ഇളയ സഹോദരങ്ങളെ ഒരു കഷ്ടവും വരുത്താതെ നോക്കാനായി സകലതും ത്യജിച്ച ജേഷ്ഠനാണ് ബാലചന്ദ്രന്‍. ബാലചന്ദ്രനും ദേവിയും വിവാഹം കഴിഞ്ഞതോടെ എടുക്കുന്ന തീരുമാനം, തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടെന്നും, ബലന്റെ അനിയന്മാരെ സ്വന്തം മക്കളെന്ന രീതിയില്‍ നോക്കാം എന്നുമായിരുന്നു. അതുകൊണ്ടുതന്നെ പ്രായം ഇത്രയായിട്ടും ഇരുവര്‍ക്കും മക്കളില്ല. ഇടയ്ക്ക് മക്കളാകാം എന്ന ചിന്ത വന്ന് ഇരുവരും ഡോക്ടറെ കാണാന്‍ പോയെങ്കിലും പുരോഗതി ഒന്നും ഉണ്ടായില്ല. ബലന്റെ അനിയനായ ഹരിയുടെ ഭാര്യ അപര്‍ണ ഗര്‍ഭിണിയാണ്. പ്രണയവിവാഹത്തോടെ വീട്ടില്‍നിന്നും അകന്ന അപര്‍ണയെ, ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതോടെ അച്ഛനും അമ്മയും വീട്ടിലേക്ക് ക്ഷണിച്ച് കൊണ്ടുപോയിരിക്കയാണ്.

പരമ്പരയുടേതായി ഏറ്റവും പുതുതായി വന്ന പ്രൊമോയില്‍ ദേവി അഞ്ജലിയോട് മനസ് തുറക്കുകയാണ്. നിനക്ക് എന്റെ ഗതി വരരുതെന്നാണ് ദേവി പറയുന്നത്. പെറ്റില്ലെങ്കിലും ഒരുപാട് സ്‌നേഹത്തോടെ മക്കളെ വളര്‍ത്താന്‍ ഈശ്വരന്‍ അനുവദിച്ചതുതന്നെ വളരെ പുണ്യമെന്നും ദേവി പറയുന്നുണ്ട്. അതിനിടെ തമ്പിയുടെ വീട്ടില്‍ താമസിക്കാന്‍ പോയ അപര്‍ണയും ഹരിയും തമ്മില്‍ വലിയ പൊട്ടിത്തെറികളാണ് നടക്കുന്നത്.  സാന്ത്വനം വീട്ടിലേക്ക് മടങ്ങണമെന്ന് ഹരി പറയുമ്പള്‍ അതിനെ വിലങ്ങിടുകയാണ് അപര്‍ണയും വീട്ടുകാരും ചെയ്യുന്നത്. അതില്‍ ക്ഷുഭിതനായ ഹരി വീട്ടില്‍നിന്നും ഇറങ്ങിപ്പോകുകയും, വളരെ നേരം കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ അപര്‍ണ്ണയുമായി വാക്കേറ്റം നടക്കുന്നുമുണ്ട്. എന്നാല്‍ വാക്കേറ്റമെല്ലാം അപര്‍ണയുടെ അച്ഛനും അമ്മയും യാദൃശ്ചികമായി കേള്‍ക്കേണ്ടിയും വരുന്നു. വഴക്ക് കേട്ടതില്‍പ്പിന്നെ മകള്‍ക്ക് സാന്ത്വനം വീട്ടില്‍ വളരെ മോശമായ ജീവിതമാണോ നയിക്കേണ്ടി വരുന്നതെന്നാണ് തമ്പിയുടേയും ഭാര്യയുടേയും ചിന്ത. എന്നാല്‍ ഹരി പാവമാണെന്നും, തങ്ങള്‍ സ്‌നേഹം കൊണ്ടാണ് ഇടയ്ക്കിടെ തല്ല് കൂടുന്നതുമെന്നാണ് അപര്‍ണ്ണ അമ്മയോട് പറയുന്നത്. ഏതായാലും ആകെ കലുക്ഷിതമായ സാന്ത്വനം വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോകുക.

PREV
click me!

Recommended Stories

അമ്പോ..ആളാരെന്ന് പിടികിട്ടിയോ ? പെൺവേഷത്തിൽ ന‍ൃത്തച്ചുവടുമായി മലയാളത്തിന്റെ മുൻനിര നടൻ !
'ഹൃദയം തകർന്നുപോയി', ആ സിനിമാക്കാരനുമായി ഡേറ്റിം​ഗ്, ശേഷമാണ് വിവാഹ നിശ്ചയം അറിഞ്ഞത്: മമ്ത