അല്ലു അര്‍ജുനെ വിട്ടു, 'അണ്ണാമലൈ'യിലെ രജനിയുടെ ഗെറ്റപ്പില്‍ ഡേവിഡ് വാര്‍ണര്‍: വീഡിയോ

Published : Mar 04, 2021, 03:20 PM IST
അല്ലു അര്‍ജുനെ വിട്ടു, 'അണ്ണാമലൈ'യിലെ രജനിയുടെ ഗെറ്റപ്പില്‍ ഡേവിഡ് വാര്‍ണര്‍: വീഡിയോ

Synopsis

രജനീകാന്ത് ആരാധകര്‍ക്കൊപ്പം യുവരാജ് സിംഗും വീഡിയോയ്ക്കു താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഇന്ത്യന്‍ ഫോളോവേഴ്സ് ഉള്ള അന്തര്‍ദേശീയ ക്രിക്കറ്റ് താരങ്ങളില്‍ പ്രധാനിയാണ് ഡേവിഡ് വാര്‍ണര്‍. ഇന്ത്യന്‍ സിനിമയും സിനിമാഗാനങ്ങളുമൊക്കെ ഇഷ്ട‍പ്പെടുന്ന വാര്‍ണറുടെ ടിക് ടോക്ക് വീഡിയോകള്‍ നേരത്തെ പലതവണ വൈറല്‍ ആയിട്ടുണ്ട്. കൂടുതലും അല്ലു അര്‍ജുന്‍ ചിത്രങ്ങളിലെ ഡാന്‍സ് നമ്പരുകള്‍ക്കാണ് അദ്ദേഹം സ്റ്റെപ്പ് വച്ചിട്ടുള്ളത്. ഇപ്പോഴിതാ സാക്ഷാല്‍ രജനീകാന്തിന്‍റെ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വാര്‍ണര്‍ ഒരു പുതിയ വീഡിയോയില്‍.

റീഫേസ് അന്ന ആപ്ലിക്കേഷനിലൂടെ 'അണ്ണാമലൈ'യിലെ രജനി കഥാപാത്രത്തിന്‍റെ വിവിധ ഗെറ്റപ്പുകളിലാണ് വീഡിയോയില്‍ വാര്‍ണര്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 22 മണിക്കൂറില്‍ 1.6 മില്യണ്‍ കാഴ്ചകളാണ് വീഡിയോ നേടിയിരിക്കുന്നത്. 15,000ല്‍ ഏറെ കമന്‍റുകളും. രജനീകാന്ത് ആരാധകര്‍ക്കൊപ്പം യുവരാജ് സിംഗും വീഡിയോയ്ക്കു താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 1992ല്‍ പുറത്തെത്തിയ ചിത്രത്തിലെ രജനിയുടെ ടൈറ്റില്‍ കഥാപാത്രമായിരുന്നു 'അണ്ണാമലൈ'.

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി