'ഞങ്ങളുടെ മലയാളി സിനിമാറ്റോഗ്രഫറും എഡിറ്ററും'; വിജയ് ദേവരകൊണ്ട പറഞ്ഞ സര്‍പ്രൈസ് എത്തി

Published : Jun 30, 2019, 01:28 PM IST
'ഞങ്ങളുടെ മലയാളി സിനിമാറ്റോഗ്രഫറും എഡിറ്ററും'; വിജയ് ദേവരകൊണ്ട പറഞ്ഞ സര്‍പ്രൈസ് എത്തി

Synopsis

മലയാളിയായ സുജിത്ത് സാരംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദേവരകൊണ്ടയുടെ മുന്‍ചിത്രം ടാക്‌സിവാലയുടെ ഛായാഗ്രഹണവും അദ്ദേഹമായിരുന്നു. മലയാളിയായ കിരണ്‍ മോഹനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.  

വിജയ് ദേവരകൊണ്ടയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസാണ് അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന 'ഡിയര്‍ കൊമ്രേഡ്'. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും എത്തുന്ന ചിത്രം ദേവരകൊണ്ട ആരാധകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിജയ് ദേവരകൊണ്ട ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ ഒരു സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാര്‍.

തെന്നിന്ത്യയിലെ നാല് ചലച്ചിത്ര വ്യവസായങ്ങളില്‍ നിന്നുമുള്ള അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ക്രൂവിനെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ദേവരകൊണ്ടയുടെ ദിവസങ്ങള്‍ക്ക് മുന്‍പുള്ള പോസ്റ്റ്. മലയാളികളായ തങ്ങളുടെ സിനിമാറ്റോഗ്രഫറെയും എഡിറ്ററെയും തമിഴില്‍ നിന്നുള്ള സംഗീത സംവിധായകനെയും തെലുങ്കില്‍ നിന്നുള്ള സംവിധായകനെയും നൃത്തസംവിധായകനെയും കന്നഡയില്‍ നിന്നുള്ള മറ്റൊരു അണിയറപ്രവര്‍ത്തകയെയും പരിചയപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോയും ദേവരകൊണ്ട ട്വീറ്റ് ചെയ്തിരുന്നു. അടുത്തതായി പുറത്തുവിടേണ്ട പാട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു വീഡിയോയില്‍ അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച ഗാനം പുറത്തെത്തിയിരിക്കുകയാണ്. 'കാന്റീന്‍ വീഡിയോ സോംഗ്' എന്ന് പേരിട്ടിരിക്കുന്ന പാട്ട് മലയാളമുള്‍പ്പെടെ നാല് ഭാഷകളിലും പുറത്തെത്തിയിട്ടുണ്ട്. 

മലയാളിയായ സുജിത്ത് സാരംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദേവരകൊണ്ടയുടെ മുന്‍ചിത്രം ടാക്‌സിവാലയുടെ ഛായാഗ്രഹണവും അദ്ദേഹമായിരുന്നു. മലയാളിയായ കിരണ്‍ മോഹനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി