ജീവിതത്തിൽ ആദ്യമായി ഇങ്ങനെ, 'മകളുടെ കല്യാണ ഒരുക്ക'മെന്ന് ദേവി ചന്ദന.!

Published : Oct 14, 2023, 08:33 AM IST
ജീവിതത്തിൽ ആദ്യമായി ഇങ്ങനെ, 'മകളുടെ കല്യാണ ഒരുക്ക'മെന്ന് ദേവി ചന്ദന.!

Synopsis

കയലിന്റെ റീമേക്ക് ആയതുകൊണ്ടുതന്നെ അവിടെ എന്താണോ അത് തന്നെയാണ് ഇവിടെയും നമ്മൾ കാണിക്കുന്നത്. ഭാവനയിൽ എന്റെ കഥാപാത്രം ഇത്തിരി കടുപ്പമാണെന്നു പലരും പറയാറുണ്ട്.

തിരുവനന്തപുരം: സൂര്യ ടിവി പ്രേക്ഷകരുടെ ഇഷ്ടപെട്ട പരമ്പരയാണ് ഭാവന. നിരവധി സീരിയൽ പ്രേമികളാണ് ഈ പരമ്പരയ്ക്കുള്ളത്. ഇപ്പോള്‍ ഇതിനെ പ്രധാന നടി ദേവി ചന്ദന പങ്കിട്ട വീഡിയോയിൽ ഭാവനയുടെ വിവാഹത്തിന് വേണ്ടി താൻ ഒരുങ്ങുന്നതിന്‍റെ കാര്യങ്ങളാണ് കാണിക്കുന്നത്.

ഇത്തവണത്തെ ഷെഡ്യൂളിന് ഒരു പ്രത്യേകത ഉണ്ടെന്നും, തന്‍റെ മകളുടെ വിവാഹം ആണ് നടക്കാൻ പോകുന്നതെന്നും ദേവി പറയുന്നു. അവളുടെ വിവാഹം, വിവാഹനിശ്ചയം, പിറന്നാൾ ഒക്കെയും അതി ഗംഭീരം ആയിട്ടാണ് ആഘോഷിക്കുന്നത്. കയലിന്റെ റീമേക്ക് ആയതുകൊണ്ടുതന്നെ അവിടെ എന്താണോ അത് തന്നെയാണ് ഇവിടെയും നമ്മൾ കാണിക്കുന്നത്. ഭാവനയിൽ എന്റെ കഥാപാത്രം ഇത്തിരി കടുപ്പമാണെന്നു പലരും പറയാറുണ്ട്. വല്യമ്മേ ഞങ്ങൾക്ക് കണ്ടുകൂടാ എന്ന് പലരും പറയാറുണ്ട്. പക്ഷേ ഞാൻ റിയൽ ലൈഫിൽ പാവമാണ്.

അഞ്ചോ ആറോ ദിവസത്തെ കല്യാണആഘോഷമാണ് നടക്കാൻ പോകുന്നത്.പല സീനുകൾ ഉണ്ടാകുന്നതുകൊണ്ടുതന്നെ അത്യാവശ്യം നല്ല വേഷങ്ങൾ വേണ്ടി വരും. ഇത്തവണ ആടി സെയിലിനു അത്യാവശ്യം സാരികൾ പർച്ചേസ് ചെയ്തിരുന്നു. അനുജന്റെയോ എന്റെയോ വിവാഹത്തിന് പോലും ഞാൻ ഇത്രയും വിലയുടെ സാരികൾ വാങ്ങിയിട്ടില്ല. 

ജീവിതത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും വിലയുള്ള സാരികൾ പർച്ചേസ് ചെയ്യുന്നത്. ഇരുപത്തിയെട്ടായിരം രൂപയുടെ സാരിയാണ് ഞാൻ ഉടുക്കാൻ പോകുന്നത്. സെയിൽ ആയതുകൊണ്ടുതന്നെ ചെറിയ ഒരു ഡിസ്‌കൗണ്ട് കിട്ടി. പതിനായിരം രൂപയുടെ ഒരു സാരിയും ഞാൻ പർച്ചേസ് ചെയ്തിട്ടുണ്ട്- ദേവി പുതിയ വീഡിയോയിൽ പറയുന്നു. 'ഭാവന' ആരാധകരും ഒപ്പം ദേവി ചന്ദന ഫാൻസും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

ഒരു അതിജീവിതയുടെ കഥ എന്നാണ് പരമ്പരയുടെ ടാഗ്‌ലൈൻ. 'കയൽ ', എന്ന തമിഴ് പരമ്പരയുടെ റീമേക്ക് ആണ് മലയാളത്തിലെ ഭാവന.

‘ന്നാ താൻ കേസ് കൊട്’ സംവിധായകനെതിരെ കേസിന് പോകാന്‍ എല്ലാവരും പറഞ്ഞു, പക്ഷെ: നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള

കാമുകന്‍ ഓടിപ്പോയി, കാരണം പറഞ്ഞത് നീ നടിയാണെന്ന്: വെളിപ്പെടുത്തി മൃണാള്‍ ഠാക്കൂര്‍
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത