എന്‍റെ പഴയ കാമുകന്‍ ഓടിക്കളഞ്ഞു. നീ ഭയങ്കര ഇംപള്‍സീവാണ്. എനിക്കിത് ചേരില്ല എന്നാണ് അയാള്‍ പറഞ്ഞത്. മറ്റൊരു കാരണം നീയൊരു നടിയാണ് എന്നതാണ്. എനിക്കത് ശരിയാകില്ല എന്നാണ് അവന്‍ പറഞ്ഞത്. 

മുംബൈ: ബോളിവുഡ് താരമാണെങ്കിലും മലയാളിക്കും സുപരിചിതയാണ് മൃണാള്‍ ഠാക്കൂര്‍. സീരിയലുകളിലൂടെയും ബോളിവുഡ് ചിത്രങ്ങളിലൂടെയും സിനിമ രംഗത്ത് സജീവമായ മൃണാള്‍ ഠാക്കൂര്‍, ദുല്‍ഖറിന്‍റെ നായികയായി എത്തിയ സീതരാമത്തിലെ നായികയായാണ് തെന്നിന്ത്യയില്‍ സുപരിചിതയായത്. ഗ്ലാമര്‍ റോളുകളും, മറ്റ് വേഷങ്ങളും ഒരു പോലെ ചെയ്യുന്ന താരമാണ് മൃണാള്‍ ഠാക്കൂര്‍. അടുത്ത് തന്നെ ഇറങ്ങാനിരിക്കുന്ന അംഗ് മച്ചോളി എന്ന കോമഡി ചിത്രമാണ് മൃണാളിന്‍റെ അടുത്ത ചിത്രം. 

അംഗ് മച്ചോളിയുടെ പ്രമോഷനിലാണ് താരം. രാത്രി കാഴ്ച ശക്തിയില്ലാത്ത പാറു എന്ന യുവതിയാണ് ചിത്രത്തില്‍ മൃണാള്‍. പാറു വിവാഹം കഴിക്കാന്‍ വരനെ തേടുന്നതും അതുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങളുമാണ് ചിത്രത്തില്‍. എന്തായാലും ഈ ചിത്രത്തിന്‍റെ പ്രമോഷനിടെ മൃണാളിന്‍റെ വിവാഹം സംബന്ധിച്ചും ചോദ്യം വന്നു. എന്നാല്‍ തന്‍റെ പ്രണയ ബന്ധത്തിന് എന്ത് പറ്റിയെന്നാണ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൃണാള്‍ തുറന്നു പറഞ്ഞത്. 

എന്‍റെ പഴയ കാമുകന്‍ ഓടിക്കളഞ്ഞു. നീ ഭയങ്കര ഇംപള്‍സീവാണ്. എനിക്കിത് ചേരില്ല എന്നാണ് അയാള്‍ പറഞ്ഞത്. മറ്റൊരു കാരണം നീയൊരു നടിയാണ് എന്നതാണ്. എനിക്കത് ശരിയാകില്ല എന്നാണ് അവന്‍ പറഞ്ഞത്. വളരെ ഓര്‍ത്തഡോക്സായ പശ്ചാത്തലത്തില്‍ നിന്നാണ് അവന്‍ വരുന്നത് എന്നതിനാല്‍ ഞാന്‍ അവനെ കുറ്റം പറയുന്നില്ല. അവനെ വളര്‍ത്തിയത് അങ്ങനാണ്. എന്തായാലും ആ വിഷയം അങ്ങനെ അവസാനിച്ചത് നന്നായി. കാരണം ഭാവിയില്‍ ഒന്നിച്ച് ജീവിച്ച് ഞങ്ങള്‍ മക്കളെ വളര്‍ത്തുമ്പോള്‍ അയാള്‍ എങ്ങനെയായിരിക്കും മക്കളോട് പെരുമാറുക എന്ന് ഞാന്‍ ചിന്തിച്ചു എന്നാണ് മൃണാള്‍ പറയുന്നത്. 

അതേ സമയം വിവാഹം കഴിക്കാന്‍ തനിക്ക് സിനിമയിലെ പാറുവിനെപ്പോലെ സമ്മര്‍ദ്ദം ഉണ്ടെന്ന് മൃണാള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ പറ്റിയൊരാളെ കിട്ടാനില്ലെന്നാണ് താരം പറയുന്നത്. അതേ സമയം ഒക്ടോബര്‍ 17നാണ് അംഗ് മച്ചോളി റിലീസ് ചെയ്യുന്നത്. ഉമേഷ് ശുക്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃണാളിന് പുറമേ ശര്‍മ്മാന്‍ ജോഷി, അര്‍ഷാദ് വര്‍സി, അഭിമന്യു ദസാനി, പരേശ് റാവല്‍, ദിവ്യ ദത്ത, വിജയ് റാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 

YouTube video player

'ബച്ചന്‍ കുടുംബത്തില്‍ പ്രശ്നം ഒറ്റ ചിത്രത്തിലൂടെ പുറത്തായി' ; ഐശ്വര്യയുടെ വെട്ടിമാറ്റല്‍ ചൂടേറിയ ചര്‍ച്ച.!

'മരക്കാര്‍ പരാജയത്തിന് കാരണം ഡീഗ്രേഡിംഗ്, വീട് എടുത്ത് ചിലര്‍ ഡീഗ്രേഡിംഗ് നടത്തി, അവിടെ റെയ്ഡ് നടത്തി'