പാക് നടന്‍റെ ചിത്രത്തിന് വിലക്ക്? ദിയ മിര്‍സയ്ക്ക് സൈബര്‍ ആക്രമണം, തന്‍റെ ഭാഗം വിശദീകരിച്ച് നടി

Published : Apr 25, 2025, 08:02 AM IST
പാക് നടന്‍റെ ചിത്രത്തിന് വിലക്ക്? ദിയ മിര്‍സയ്ക്ക് സൈബര്‍ ആക്രമണം, തന്‍റെ ഭാഗം വിശദീകരിച്ച് നടി

Synopsis

പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ അഭിനയിച്ച 'അബിർ ഗുലാലിന്' പ്രദർശന വിലക്ക് വന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, സിനിമയെ പിന്തുണച്ച നടി ദിയ മിർസയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടിവന്നു. 

മുംബൈ: പാകിസ്ഥാൻ നടൻ ഫവാദ് ഖാന്‍ അഭിനയിച്ച ബോളിവുഡ് സിനിമ 'അബിർ ഗുലാലിന്' പ്രദര്‍ശന വിലക്ക് വന്നേക്കും എന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാമിലെ ഭീകരവാദി ആക്രമണത്തിന് പിന്നാലെയാണ് ഇത്തരം തീരുമാനം എന്നാണ് വിവരം. ഇതേ സമയം  സിനിമയെ പിന്തുണച്ച നടി ദിയ മിർസയുടെ വാക്കുകള്‍ അതിനിടയില്‍ വൈറലായതോടെ വലിയതോതില്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. 

സ്വന്തം സിനിമകളിലൊന്നിന്റെ പ്രചാരണത്തിനിടെ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് നടി പാക് നടന്‍ നായകനായ ചിത്രത്തിനെ പുകഴ്ത്തി സംസാരിച്ചത്. എന്നാല്‍ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ ഈ പുകഴ്ത്തല്‍ വിവാദമായപ്പോള്‍ നടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായി. എന്നാല്‍ തന്റെ പരാമർശങ്ങളുടെ സമയവും സന്ദർഭവും വ്യക്തമാക്കി ദിയ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെ അഭിസംബോധന ചെയ്ത് രംഗത്ത് എത്തി.

ഇൻസ്റ്റാഗ്രാമിൽ നടി എഴുതി: “മാധ്യമപ്രവർത്തകരേ, വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നത് നിർത്തുക. ഏപ്രിൽ 10 ന് എന്‍റെ ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ഒരു അഭിമുഖം നല്‍കിയിരുന്നു ഭീകരാക്രമണത്തിന് വളരെ മുമ്പ് ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് അത്. ആഴ്ചകൾക്ക് ശേഷവും സന്ദർഭത്തിന് പുറത്ത് എന്‍റെ വാക്കുകള്‍  ഇപ്പോൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇത് അധാർമ്മികവും കുറ്റകരവുമാണ്.”

നേരത്തെ അഭിമുഖത്തില്‍ ഫവാദ് ഖാന്‍റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ് സ്വാഗതം ചെയ്ത ദിയ, കലയെ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി ഉപയോഗിക്കണമെന്നും, വെറുപ്പിനോ രാഷ്ട്രീയ അജണ്ടകൾക്കോ ​​വിധേയമാകുന്നതിനുപകരം അതിർത്തി കടന്നുള്ള കലാപരമായ സഹകരണങ്ങളില്‍ താന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും പറഞ്ഞു.

ആരതി എസ് ബാഗ്ദി സംവിധാനം ചെയ്യുന്ന അബിർ ഗുലാൽ മെയ് 9 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഒരു ഇന്ത്യന്‍ പാക് പ്രണയകഥയാണ് ഈ റൊമാന്റിക് ഡ്രാമയില്‍ പറയുന്നത് എന്നാണ് സൂചന. പ്രഖ്യാപനം മുതൽ ഈ ചിത്രം വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. നയതന്ത്ര ബന്ധങ്ങൾ വഷളാകുകയും അതിർത്തിയിലെ സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരനായ ഫവാദ് ഖാന്റെ കാസ്റ്റിംഗ് ചിത്രത്തിനെതിരായ സൈബര്‍ രോഷം ഇരട്ടിപ്പിക്കുകയാണ്. 

ഇതിന് പിന്നാലെയാണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. 

പഹൽഗാം ഭീകരാക്രമണം: മെയ് 9 ന് റിലീസ് ചെയ്യാനിരിക്കുന്ന ബോളിവുഡ് ചിത്രം നിരോധിക്കാന്‍ സൈബര്‍ പ്രതിഷേധം !

പഹൽഗാം ആക്രമണത്തിന് പിന്നാലെ 'നിശബ്ദ പോസ്റ്റ്': അമിതാഭ് ബച്ചന്‍ വിവാദത്തില്‍, പ്രതിഷേധം !

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത