'വീട്ടിലെത്തിയാല്‍ നൂറുകൂട്ടം പണികളാണ്' : റേഷന്‍കടയില്‍ പോയിവരുന്ന താരത്തെ മനസ്സിലായോ

Web Desk   | Asianet News
Published : Nov 14, 2021, 09:50 PM ISTUpdated : Nov 14, 2021, 09:52 PM IST
'വീട്ടിലെത്തിയാല്‍ നൂറുകൂട്ടം പണികളാണ്' : റേഷന്‍കടയില്‍ പോയിവരുന്ന താരത്തെ മനസ്സിലായോ

Synopsis

സ്ക്രീനിലെത്തി തീപ്പൊരി ഡയലോഗ് പറയുന്ന താരങ്ങൾ വീട്ടിലെത്തിയാൽ ഇതാണ് അവസ്ഥ.

താരങ്ങളുടെ വീട്ടുവിശേഷങ്ങള്‍ ആരാധകര്‍ക്ക് എപ്പോഴും കൗതുകം തന്നെയാണ്. സ്‌ക്രീനില്‍ കാണുന്നത് പോലെയാണോ താരങ്ങളുടെ ജീവിതം. സിംപിളാണോ അവര്‍. തുടങ്ങിയതെല്ലാമാണ് പലരുടേയും സംശയം. അതുകൊണ്ടുതന്നെയാണ് താരങ്ങള്‍ പങ്കുവയ്ക്കുന്ന വീട്ടുവിശേഷങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അത്തരത്തില്‍ കഴിഞ്ഞദിവസം വൈറലായ വീഡിയോ മിനിസ്‌ക്രീന്‍(mini screen) ആരാധകരുടെ പ്രിയതാരമായ ജിഷിന്റേതാണ്(jishin). വീട്ടില്‍ വന്നാല്‍ നൂറുകൂട്ടം പണികളാണ് എന്നുപറഞ്ഞാണ് ജിഷിന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തീപ്പൊരി ഡയലോഗുമായി സ്ക്രീനിലെത്തുന്ന വില്ലൻറെ മറ്റൊരു മുഖമാണ് വീഡിയോയിലുള്ളത്.

തലയില്‍ ഒരു ചാക്കിന്റെ കെട്ടുമായാണ് വീഡിയോയില്‍ ജിഷിന്‍ ഉള്ളത്. ജിഷിന്‍ റേഷന്‍കടയില്‍ പോയിവരുമ്പോള്‍ വീട്ടിനുള്ളില്‍ നിന്നും എടുത്ത വീഡിയോ പങ്കുവച്ചത് ജിഷിന്‍ തന്നെയാണ്. കണ്ണൂരില്‍ അമ്മയുടെ അടുക്കലെത്തിയാല്‍ വീട്ടിലെ പണികള്‍ ചെയ്യാന്‍ രസമാണെന്നും, അമ്മ പല പണികളും ഏല്‍പ്പിക്കും എന്നെല്ലാമാണ് വീഡിയോയ്‌ക്കൊപ്പമുള്ള രസകരമായ കുറിപ്പില്‍ ജിഷിന്‍ പറയുന്നത്.

''വീട്ടില്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ നൂറുകൂട്ടം പണികളാണ്. റേഷന്‍ കടയില്‍ പോകണം, അരി പൊടിപ്പിക്കാന്‍ മില്ലില്‍ പോകണം, സീലിംഗ് ഫാന്‍ വൃത്തിയാക്കണം, തേങ്ങ പൊതിക്കണം, അഴ കെട്ടിക്കൊടുക്കണം, വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യണം, കരമടക്കാന്‍ പോകണം, അങ്ങനെ ഒരുപാട് ജോലികള്‍. എല്ലാവരും ചെയ്യുന്ന കാര്യങ്ങളൊക്കെ തന്നെയാണിതെന്ന് അറിയാം. എങ്കിലും എനിക്ക് കണ്ണൂരില്‍ അമ്മയുടെ അടുക്കല്‍ വരുമ്പോഴേ ഇതൊക്കെ ചെയ്യാന്‍ സാധിക്കാറുള്ളു. ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു മനസ്സുഖമുണ്ടല്ലോ.. അതൊരു ഒന്നൊന്നര ഫീല്‍ ആണ് മച്ചാന്മാരെ.'' എന്നാണ് ജിഷിന്‍ കുറിച്ചത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ ജിഷിന്‍, വില്ലന്‍ വേഷങ്ങളിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിത പങ്കാളിയാക്കിയത്. രസകരമായ കുറിപ്പുകളും മറ്റുമായി സോഷ്യല്‍മീഡിയയില്‍ സജീവമായ താരവുമാണ് ജിഷിന്‍. സീ കേരളം ചാനലിലെ അമ്മ മകള്‍ എന്ന പരമ്പരയിലാണ് ജിഷിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത