വേദികയ്‌ക്കൊപ്പം ദിൽഷ കുടുംബവിളക്കിലേക്കോ ? ചോദ്യങ്ങളുമായി ആരാധകർ

Published : Aug 15, 2022, 09:50 PM ISTUpdated : Aug 15, 2022, 09:53 PM IST
വേദികയ്‌ക്കൊപ്പം ദിൽഷ കുടുംബവിളക്കിലേക്കോ ? ചോദ്യങ്ങളുമായി ആരാധകർ

Synopsis

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവിളക്കിൽ ദിൽഷയും എത്തുമോ എന്നും ആരാധകർ ചോദിക്കുന്നു.

ബിഗ് ബോസ് മലയാളം നാലാം സീസൺ മുതൽ മലയാളികൾക്ക് കൂടുതൽ പരിചിതമായ മുഖമാണ് ഡാൻസർ കൂടിയായ ദിൽഷ പ്രസന്നന്റേത്. ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിജയി ആയി പുറത്തിറങ്ങിയ ദിൽഷയ്ക്ക് പക്ഷെ പുറത്ത് കേൾക്കേണ്ടി വന്നത് പല തരത്തിലുള്ള വിമർശനങ്ങളാണ്. റോബിന്റെ പ്രൊപ്പോസലും ബ്ലസ്ലിയുടെ സൌഹൃദവും, ബിഗ് ബോസ് വിജയിയായതിലെ അർഹതയുമെല്ലാം വിമർശന വിധേയമായി.

ബിഗ് ബോസ് വീട്ടിലെ സുഹൃത്തുക്കളായ ബ്ലസ്ലിയും റോബിനും ആയിരുന്നു ആദ്യ ചർച്ചകൾ. പിന്നീട് വിജയി ആയതിനെതിരെ ആയി. ബ്ലസ്ലിയും റോബിനുമായുള്ള ബന്ധം തൽക്കാലം നിർത്തി ജീവിതത്തിൽ കുറച്ചധികം കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്ന് പറഞ്ഞാണ് ദിൽഷയുടെ ഇപ്പോഴുള്ള പോക്ക്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ ദിൽഷ അവരുടെതായ ലോകത്ത് തിരക്കിലുമാണ്. ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടും മോഡലിങ്ങും ഒക്കെയായി ഓട്ടത്തിലാണ് താരം.

നല്ല ഒരു സിനിമയിൽ അഭിനയിക്കണമെന്നാണ് ദില്‍ഷയുടെ ആദ്യ ആഗ്രഹം. വിജയ്, ധനുഷ്, കുഞ്ചാക്കോ ബോബൻ, അല്ലു അർജുൻ, ഹൃത്വിക് റോഷൻ തുടങ്ങിയവരോടൊപ്പം ഡാൻസ് കളിക്കണമെന്നതും ദില്‍ഷയുടെ മറ്റൊരു ആഗ്രഹമാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു ദില്‍ഷയുടെ ഈ വെളിപ്പെടുത്തല്‍. എന്നാൽ കഴിഞ്ഞ ദിവസം ദിൽഷ പങ്കുവച്ച ഒരു സ്റ്റോറിയുടെ സ്ക്രീൻഷോട്ടാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയങ്ങളിലൊന്ന്.

'ശിവാഞ്ജലി' ബന്ധത്തില്‍ വിള്ളല്‍? സാന്ത്വനം റിവ്യൂ

കുടുംബവിളക്കിലെ വേദികയായി എത്തുന്ന ശരണ്യക്കൊപ്പമുള്ള ചിത്രമാണ് താരം സ്റ്റോറിയിൽ ഇട്ടിരിക്കുന്നത്. ചെന്നൈയിലേക്ക് പറക്കുന്നു എന്നും കുറിച്ചിരിക്കുന്നു. ഇതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ദിൽഷ സീരയലിൽ അഭിനയിക്കാനൊരുങ്ങുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവിളക്കിൽ ദിൽഷയും എത്തുമോ എന്നും ആരാധകർ ചോദിക്കുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത