Latest Videos

'ഇങ്ങനെയാക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്', നാലാം വിവാഹ വാർഷികത്തിൽ ഡിവൈനും ഡോണും

By Web TeamFirst Published May 24, 2024, 4:23 PM IST
Highlights

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും താരം പറയുകയാണ്. 

ടി ഡിംപിള്‍ റോസിന്റെ സഹോദര ഭാര്യ എന്ന നിലയിലും യൂട്യൂബര്‍ ആയിട്ടുമൊക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് ഡിവൈന്‍ ക്ലാര. ഡോണുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതൽ നെഗറ്റീവ് പ്രതികരണങ്ങള്‍ ആയിരുന്നു ഡിവൈന് ലഭിച്ചിരുന്നത്. ഇന്നിപ്പോള്‍ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഡിവൈനും ഡോണും. ഈ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഡിവൈനിപ്പോള്‍. മാത്രമല്ല വിവാഹത്തിന്റെ ആദ്യ നാളുകളില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും താരം പറയുകയാണ്. 

"വിവാഹത്തിന് മുന്‍പ് പല പേടികളും ഉണ്ടായിരുന്നു. എനിക്ക് പിസിഒഡി പ്രശ്‌നം കൂടുതലായി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുട്ടികള്‍ ഉണ്ടാവുമോ എന്ന പേടി ഉണ്ടായി. ഇക്കാര്യം ഡോണ്‍ ചേട്ടനോടും പറഞ്ഞെങ്കിലും പുള്ളി കുഴപ്പമില്ലെന്നാണ് പറഞ്ഞത്. തുടക്കം മുതല്‍ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിച്ചതാണ് ഞങ്ങളുടെ ബന്ധം വിജയിക്കാന്‍ കാരണം. കല്യാണത്തിന് മുന്‍പും അത് കഴിഞ്ഞ ഉടനെയും എനിക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. 

എന്റെ ഭാഗത്തും ചില മൈനസുകള്‍ ഉണ്ടായിട്ടുണ്ട്. എന്നെ വിവാഹം കഴിക്കുന്ന ആള്‍ എന്തായാലും എന്നെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ ഡോണ്‍ ചേട്ടനോട് എല്ലാം തുറന്ന് പറഞ്ഞു. അതില്‍ പുള്ളിയ്ക്കും കുഴപ്പമൊന്നും ഉണ്ടായില്ല. മാത്രമല്ല അദ്ദേഹത്തിനെ പറ്റിയുള്ളത് എന്നോട് പറഞ്ഞതോടെ ഞങ്ങള്‍ തമ്മില്‍ ഓക്കെയായി. പിന്നെയാണ്, കുറേ കഥകള്‍ വന്നത്. എന്നാല്‍ ഡോണ്‍ ചേട്ടന്റെ പ്രൊമിസ് കിട്ടിയതോടെ ഞാന്‍ അതില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. അതിപ്പോഴും തെറ്റിക്കാതെ അദ്ദേഹം കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്. എനിക്ക് രണ്ട് പൊന്ന് മക്കളെ തന്നതിലും ഇത്രയും നന്നായി നോക്കുന്നതിലും ഒരുപാട് നന്ദിയുണ്ട്" എന്നാണ് വീഡിയോയിൽ ഡിവൈൻ പറയുന്നത്.

കാത്തിരുന്ന ആളിങ്ങെത്തി, 'ബുജ്ജി'യെ അവതരിപ്പിച്ച് പ്രഭാസ്, 'കല്‍ക്കി 2898 എഡി'യിലെ ഫ്യൂച്ചറിസ്റ്റിക് വാഹനം

ഞങ്ങള്‍ രണ്ടാളും ഹാപ്പിയാണ്. ഇങ്ങനെയാക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഞാന്‍ വന്നതിന് ശേഷം ഒരു സിങ്കില്‍ എത്താന്‍ വേണ്ടി ഡോണ്‍ ചേട്ടനും ഒരുപാട് ബുദ്ധിമുട്ടി. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്- ഡിവൈൻ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!