'അമ്മ വിളി' പ്രശ്നം; മാപ്പ് പറയാൻ തയ്യാറെന്ന് ദിയ കൃഷ്ണ, പക്ഷേ ആ ഒരു കാര്യത്തിൽ മാത്രം

Published : May 17, 2026, 04:56 PM IST
Diya Krishna

Synopsis

ഭർത്താവിൻ്റെ അമ്മയെ 'അമ്മ' എന്ന് വിളിക്കാത്തതിനെച്ചൊല്ലിയുള്ള വിമർശനങ്ങളോട് പ്രതികരിക്കവെ, മാതാപിതാക്കളില്ലാത്തവരെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ദിയ കൃഷ്ണ മാപ്പ് പറഞ്ഞു.

സോഷ്യൽ മീഡിയ ഉപയോ​ക്താക്കൾക്ക് ഏറെ സുപരിചിതയായ ആളാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇൻഫ്ലുവൻസറും യുട്യൂബറും ബിസിനസുകാരിയുമൊക്കെ ആയ ദിയ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു പ്രശ്നത്തിലാണ്. ഭർത്താവ് അശ്വിന്റെ അമ്മയെ അമ്മയെന്ന് വിളിക്കാത്തതാണ് ചിലരെ ചൊടിപ്പിച്ചത്. തനിക്ക് വീട്ടിൽ അച്ഛനെന്നും അമ്മയെന്നും വിളിക്കാൻ ആളുണ്ടെന്നും അതില്ലാത്തവർക്ക് വേണമെങ്കിൽ വഴിയിലുള്ളവരെ അച്ഛനെന്നും അമ്മയെന്നും വിളിക്കാമെന്നും ദിയ പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാണ് ദിയ സംസാരിക്കുകയെന്നും വിമർശനം വന്നു.

തതവസരത്തിൽ താൻ മാപ്പ് പറയാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിയ കൃഷ്ണ. താൻ പറഞ്ഞൊരു കാര്യത്തിൽ മാത്രമാണ് ദിയ മാപ്പ് പറയാൻ തയ്യാറായത്. സ്വന്തമായി അച്ഛനും അമ്മയുമില്ലാത്തവർ ബാക്കിയുള്ളവരെ പോയി അച്ഛാ, അമ്മേയെന്ന് വിളിക്കെന്ന് പറഞ്ഞ പരാമർശം തന്നെ വേദനിപ്പിച്ചുവെന്ന് ഒരാൾ കമന്റ് ചെയ്തിരുന്നു. ഇതിലാണ് ദിയയുടെ മാപ്പ് പറച്ചിൽ. തന്റെ അമ്മായി അമ്മയെ എന്ത് വിളിക്കണമെന്നത് ദിയയുടെ വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ ഈ പരാമർശം ശരിയായില്ലെന്നും കമന്റിൽ പറയുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചായിരുന്നു ദിയയുടെ പ്രതികരണം.

"കുറച്ച് നെഗറ്റീവ് കമൻ്റുകൾക്കെതിരെ ഞാൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ മറ്റുള്ളവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എന്ന് തോന്നുന്നു. എന്റെ ഈ ഫോളോവർ പറഞ്ഞ കാര്യത്തിൽ ആർക്കെങ്കിലും വിഷമമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ പരസ്യമായി ക്ഷമ ചോദിച്ചാൽ ആ​ഗ്രഹിക്കുകയാണ്. ഞാനത് പറഞ്ഞപ്പോൾ ഒരുപാട് ആലോചിച്ചില്ല. എന്റെ ഇൻസ്റ്റാ​ഗ്രാമിലേയും യുട്യൂബ് കുടുംബത്തിലേയും ചിലർ വളരെ സ്നേഹത്തോടെ ഇക്കാര്യം എന്നോട് ചൂണ്ടിക്കാട്ടിയിരുന്നു. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, എൻ്റെ വീഡിയോ കാണുന്ന യുവതലമുറയ്ക്ക് എന്തെങ്കിലും തെറ്റായ വിവരങ്ങൾ ലഭിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കൂ. ഞാനത് ഉദ്ദേശിച്ച കാര്യമല്ല", എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

അന്നയാൾ ബ്ലേഡ് കൊണ്ട് കീറി ! ചിലർ കടിക്കും, മാന്തും, ഒരിക്കലും മറക്കില്ല ഞാൻ; 25 വർഷത്തെ അനുഭവവുമായി രഞ്ജിനി ഹരിദാസ്
ഓ​ഗസ്റ്റിൽ നിമിഷ് രവിയുമായി വിവാഹം ? അച്ഛന്റെ തുറന്നുപറച്ചിലിനെ കുറിച്ച് അഹാന കൃഷ്ണ