ഓ​ഗസ്റ്റിൽ നിമിഷ് രവിയുമായി വിവാഹം ? അച്ഛന്റെ തുറന്നുപറച്ചിലിനെ കുറിച്ച് അഹാന കൃഷ്ണ

Published : May 16, 2026, 03:59 PM IST
ahaana krishna

Synopsis

നടൻ കൃഷ്ണകുമാർ മകൾ അഹാനയുടെ പ്രണയത്തെക്കുറിച്ച് അഭിമുഖത്തിൽ സൂചന നൽകിയതോടെ ഓഗസ്റ്റിൽ വിവാഹം നടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച അഹാന, അച്ഛൻ സംസാരിച്ചത് ഭാവിയിൽ നടക്കാനിരിക്കുന്ന ഒരു കാര്യത്തെ കുറിച്ചെന്ന് പറഞ്ഞു.

മൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. പല പ്രേക്ഷകരും ഇപ്പോൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. മൂത്ത മകൾ അഹാന കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട്, ഒരഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങൾ അടുത്തിടെ വൈറലായിരുന്നു. ക്യാമറാമാൻ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയായിരുന്നു കൃഷ്ണകുമാറിന്റെ തുറന്നുപറച്ചിൽ.

നിമിഷ് രവിയുമായുള്ള അഹാനയുടെ പ്രണയം സ്ഥിരീകരിക്കുന്ന വിധമായിരുന്നു കൃഷ്ണകുമാറിന്റെ സംസാരം. ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അഹാന കൃഷ്ണ. പൂക്കൾ പുതിയ ആൽബത്തിന്റെ ഭാഗമായി ഒറിജിനൽസ് എന്റർറ്റെയിൻമെന്റ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഹാനയും സഹോദരി ഹൻസികയും.

ഹൻസികയോടായിരുന്നു അവതാരകയുടെ ചോദ്യം. ''ചേച്ചിയെക്കുറിച്ച് അടുത്തിടെ പ്രചരിക്കുന്ന ഏറ്റവും വലിയ അഭ്യൂഹം എന്താണ്''? എന്നായിരുന്നു ചോദ്യം. ''അത് കല്യാണത്തെക്കുറിച്ചുള്ളതാണ്'' എന്നായിരുന്നു ഹൻസികയുടെ മറുപടി. ''കല്യാണം എന്നാണെന്ന ചോദ്യം കേട്ടാൽ തന്നെ അമ്മു അവിടെ നിന്ന് മുങ്ങാൻ നോക്കും. അതൊക്കെ എപ്പോഴെങ്കിലും നടക്കുമെന്നാണ് മറുപടി പറയാറ്'', എന്നും ഹൻസിക കൂട്ടിച്ചേർത്തു.

വിവാഹവുമായി ബന്ധപ്പട്ട കാര്യങ്ങളെ കുറിച്ച് നിങ്ങൾ ഒളിപ്പിച്ച് വെച്ചതെല്ലാം അച്ഛൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പൊളിച്ചല്ലോ എന്ന് അവകാരക വീണ്ടും ചോദിച്ചപ്പോൾ മറുപടിയുമായി എത്തിയത് അഹാനയാണ്. ''അച്ഛൻ പറഞ്ഞത് എന്നെങ്കിലും നടക്കാൻ പോകുന്ന കാര്യത്തെ കുറിച്ചാണ്. ഓഗസ്റ്റിൽ എന്റെ വിവാഹം ഉണ്ടാകുമെന്നത് വെറും റൂമർ മാത്രമാണ്'', എന്നായിരുന്നു കൂടുതൽ കാര്യങ്ങളൊന്നും വിട്ടുപറയാതെ അഹാനയുടെ മറുപടി.

PREV
Read more Articles on
click me!

Recommended Stories

'4-ാം വയസിൽ ലൈം​ഗികാതിക്രമം, 18ൽ വിവാഹം, ഭർത്താവിന് പരസ്ത്രീ ബന്ധം, ​ഗർഭം അലസി'; കുടുംബം തകർത്തവൾ വിളികളോട് കെനീഷ
മക്കളേയും കൊണ്ട് കടത്തിണ്ണയിൽ, കാവലായ തെരുവ് നായകൾ, ഭിക്ഷ യാചിച്ച അമ്മ, അവരെ ഏറ്റെടുത്തൊരു അച്ഛൻ; ഇത് ​ഗം​ഗയുടെ ജീവിതം