ടോപ് ​ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ; സ്വപ്ന സാക്ഷാത്കാരമെന്ന് നടൻ

Published : Mar 28, 2023, 12:49 PM ISTUpdated : Mar 28, 2023, 01:01 PM IST
ടോപ് ​ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ; സ്വപ്ന സാക്ഷാത്കാരമെന്ന് നടൻ

Synopsis

'ഛുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് ടോപ് ​ഗിയർ ഇന്ത്യയുടെ പെട്രോഹെഡ് പുരസ്കാരത്തിന് ദുൽഖർ അർഹനായിരുന്നു.

ടോപ് ഗിയര്‍ ഇന്ത്യ മാസികയുടെ കവർ ചിത്രമായി നടൻ ദുൽഖർ സൽമാൻ. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ്(Petrolhead Actor) പുരസ്‌കാരത്തിന് ദുൽഖർ അർഹനായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കവർ ചിത്രമാകുന്നത്. 

സ്വപ്ന സാക്ഷാത്കാരം എന്നാണ് കവര്‍ ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ കുറിച്ചത്. "ഒരു വലിയ സ്വപ്നം ഞാന്‍ സാക്ഷാത്കരിച്ചു. ടോപ്പ് ഗിയര്‍ ഇന്ത്യയുടചെ മൂന്നാം വാര്‍ഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചര്‍ ചെയ്തു", എന്നാണ് മാഗസീന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ കുറിച്ചത്. 

'ഛുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് ടോപ് ​ഗിയർ ഇന്ത്യയുടെ പെട്രോഹെഡ് പുരസ്കാരത്തിന് ദുൽഖർ അർഹനായത്. ഇതേ സിനിമയ്ക്ക് മികച്ച നെ​ഗറ്റീവ് റോളിനുള്ള ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡും ദുൽഖർ നേടിയിരുന്നു. 

അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റെ റിലീസിനൊരുങ്ങുന്നത്.  ഈ വര്‍ഷത്തെ ഓണത്തിന് ചിത്രം തിയറ്ററിൽ എത്തുമെന്നാണ് വിവരം. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റം കൂടിയാണ് കിംഗ് ഓഫ് കൊത്ത. 95  ദിവസം നീണ്ട സിനിമയുടെ ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിൽ അവസാനിച്ചിരുന്നു.  തമിഴ് നടൻ പ്രസന്നയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

അരനൂറ്റാണ്ട് ചിരിപ്പിച്ചു, ഒടുവിൽ കേരളക്കരയെ കണ്ണീരിലാഴ്ത്തി ഇന്നച്ചൻ മടങ്ങ

PREV
Read more Articles on
click me!

Recommended Stories

പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ
'എന്തിനാ ലാലേട്ടാ ഇങ്ങനെ കോമാളിയായത്', അല്പം കടുത്ത് പോയി; ഒടിടി റിലീസിന് പിന്നാലെ 'ഭഭബ'യ്ക്ക് ട്രോൾപൂരം