'ക്ലിക്ക് ബൈ ഏട്ടന്‍'; മോഹന്‍ലാല്‍ പകര്‍ത്തിയ തന്റെ ചിത്രം പങ്കുവച്ച് ദുര്‍ഗ കൃഷ്ണ

Published : Mar 02, 2020, 12:57 PM IST
'ക്ലിക്ക് ബൈ ഏട്ടന്‍'; മോഹന്‍ലാല്‍ പകര്‍ത്തിയ തന്റെ ചിത്രം പങ്കുവച്ച് ദുര്‍ഗ കൃഷ്ണ

Synopsis

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' ആണ് ദുര്‍ഗയുടെ പുതിയ ചിത്രം. തൃഷ നായികയാവുന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ദുര്‍ഗയും അവതരിപ്പിക്കുന്നത്.  

പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത 'വിമാനം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു ദുര്‍ഗ. മോഹന്‍ലാലിനോടുള്ള ആരാധനയെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട് അവര്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ പകര്‍ത്തിയ തന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ദുര്‍ഗ കൃഷ്ണ.

'ചിന്തിക്കുന്നിടത്തോളം കാലം വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കുക', ചിത്രത്തിനൊപ്പം ദുര്‍ഗ ഫേസ്ബുക്കില്‍ കുറിച്ചു. 'ചിത്രത്തിന് കടപ്പാട്: ഏട്ടന്‍ മോഹന്‍ലാല്‍' എന്നും ദുര്‍ഗ കുറിച്ചു. നിഴലും വെളിച്ചവും ഇടകലര്‍ന്ന ചിത്രം കാഴ്ചയ്ക്ക് ഭംഗിയുള്ളതാണ്.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' ആണ് ദുര്‍ഗയുടെ പുതിയ ചിത്രം. തൃഷ നായികയാവുന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ദുര്‍ഗയും അവതരിപ്പിക്കുന്നത്. നേരത്തേ രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലെത്തിയ 'പ്രേതം 2'ലെ ദുര്‍ഗയുടെ കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അഭിനേത്രി എന്നതിനപ്പുറം ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് ദുര്‍ഗ കൃഷ്ണ. 

PREV
click me!

Recommended Stories

'ഡയറക്ടറെ നാണമില്ലേ..പടം മുഴുവൻ നടിയുടെ മാറും അരക്കെട്ടും'; പെഡ്ഡിയിലെ ജാൻവി കഥാപാത്രത്തിന് വ്യാപക വിമർശനം
മേൽ ചുണ്ടും മൂക്കും ഒട്ടിച്ചേർന്ന അവസ്ഥ, ആദ്യ സർജറി ജനിച്ച് 3-ാം മാസം, പിന്നീട് 12ലധികം; ഇന്ന് തിയറ്ററുകളിൽ അശ്വിന്റെ ശബ്ദം മുഴങ്ങി കേൾക്കുമ്പോൾ..