മുഴുവന്‍ താരങ്ങള്‍; സോഷ്യല്‍ മീഡിയ കീഴടക്കി കപൂര്‍ കുടുംബത്തിന്‍റെ ക്രിസ്മസ് പാര്‍ട്ടി.!

Published : Dec 26, 2022, 03:55 PM ISTUpdated : Dec 26, 2022, 03:57 PM IST
മുഴുവന്‍ താരങ്ങള്‍; സോഷ്യല്‍ മീഡിയ കീഴടക്കി കപൂര്‍ കുടുംബത്തിന്‍റെ ക്രിസ്മസ് പാര്‍ട്ടി.!

Synopsis

രൺബീർ കപൂറും ആലിയ ഭട്ടും പാർട്ടിയുടെ ആകര്‍ഷണ കേന്ദ്രങ്ങളായിരുന്നു.  ആലിയ ഭട്ട് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു ഗ്രൂപ്പ് ചിത്രം പങ്കിടുകയും ഒരു ഹാർട്ട് ഇമോജിക്കൊപ്പം അതിനെ "ജേംസ്റ്റ് ഫാം" എന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.   

ദില്ലി: ഇന്ത്യന്‍ സിനിമയിലെ സുപ്രധാന സ്ഥാനമാണ് കപൂര്‍ കുടുംബത്തിന്. എന്നും കുടുംബം ഒന്നിച്ച് ക്രിസ്മസ് ആഘോഷിക്കുന്നത് പതിവാണ്. ഇത്തവണയും ആ പതിവ് തെറ്റിയില്ല, കപൂർ കുടുംബം ഒരുമിച്ച് ക്രിസ്‌മസ് ആഘോഷിച്ചു. ഇപ്പോൾ കപൂര്‍ കുടുംബത്തിലെ അംഗങ്ങള്‍ ഞങ്ങളുടെ ഇൻസ്റ്റാ ഫീഡില്‍ ഈ ആഘോഷത്തിന്‍റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. 

ഈ വർഷം കരീന കപൂർ-സെയ്ഫ് അലി ഖാൻ, ആദർ ജെയിൻ-താര സുതാരിയ, അർമാൻ ജെയിൻ-അനിസ്സ മൽഹോത്ര എന്നിവർ ഈ ക്രിസ്മസ് പാര്‍ട്ടിക്ക് എത്തിയിരുന്നില്ല. എന്നാല്‍ പാർട്ടിയിൽ ഒരു പുതിയൊരു താര അംഗം പങ്കെടുക്കുന്നത് കാണാം അത് കപൂര്‍ കുടുംബത്തിലെ ഇളമുറ അഗസ്ത്യ നന്ദയുടെ ദ ആർച്ചീസ് സഹനടി സുഹാന ഖാനാണ്. ശ്വേത ബച്ചൻ, നവ്യ, അഗസ്ത്യ എന്നിവർക്കൊപ്പമായിരുന്നു സുഹാന പാര്‍ട്ടിക്ക് എത്തിയത്. 

രൺബീർ കപൂറും ആലിയ ഭട്ടും പാർട്ടിയുടെ ആകര്‍ഷണ കേന്ദ്രങ്ങളായിരുന്നു.  ആലിയ ഭട്ട് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു ഗ്രൂപ്പ് ചിത്രം പങ്കിടുകയും ഒരു ഹാർട്ട് ഇമോജിക്കൊപ്പം അതിനെ "ജേംസ്റ്റ് ഫാം" എന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.   

തന്‍റെ ക്രിസ്മസ് ആൽബത്തിൽ രൺബീർ, രൺധീർ കപൂർ, ബബിത, നീതു കപൂർ, റിമ ജെയിൻ, കരിഷ്മ എന്നിവർക്കൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ആലിയ പങ്കുവെച്ചിട്ടുണ്ട്. "ഇത് ഈ വർഷത്തെ ഏറ്റവും നല്ല സമയമാണ് .. ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ആളുകളുമായി" എന്നാണ് അവർ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

മക്കളായ സമൈറയ്ക്കും കിയാനുമൊപ്പമെത്തിയ കരിഷ്മ കപൂറും തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളിൽ വെള്ളയും ഓറഞ്ചും കലർന്ന വേഷത്തില്‍  കരിഷ്മ സുന്ദരിയായി കാണപ്പെട്ടു. കരിഷ്മയുടെ  ക്രിസ്മസ് ആൽബത്തിൽ അവരുടെ മാതാപിതാക്കളായ രൺധീർ കപൂർ, ബബിത, അമ്മായിമാരായ നീതു, റിമ ജെയിൻ, കസിൻമാരായ രൺബീർ-ആലിയ എന്നിവരും ഉണ്ട്. 

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ നായികയായി രശ്‍മിക മന്ദാന; 'മിഷന്‍ മജ്‍നു' വീഡിയോ ഗാനം

പ്രസവശേഷം 'ഫിറ്റ്നസ്' വീണ്ടെടുക്കാൻ ബോളിവുഡ് താരം; വീഡിയോയും ഫോട്ടോകളും...

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത