Asianet News MalayalamAsianet News Malayalam

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ നായികയായി രശ്‍മിക മന്ദാന; 'മിഷന്‍ മജ്‍നു' വീഡിയോ ഗാനം

സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

mission majnu video song Sidharth Malhotra Rashmika Mandanna
Author
First Published Dec 26, 2022, 3:31 PM IST

സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ശന്തനു ബാഗ്‍ചി സംവിധാനം ചെയ്യുന്ന മിഷന്‍ മജ്നു എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരുന്ന ഗുഡ്‍ബൈക്കു ശേഷം രശ്മിക അഭിനയിച്ച ഹിന്ദി ചിത്രമാണിത്. റബ്ബ ജണ്ഡ എന്നാരംഭിക്കുന്ന മെലഡി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. തനിഷ്ക് ബാഗ്ചി ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജുബിന്‍ നൌടിയാല്‍ ആണ് പാടിയിരിക്കുന്നത്.

സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പര്‍മീത് സേഥി, ഷരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍, സക്കീര്‍ ഹുസൈന്‍, കുമുദ് മിശ്ര, അര്‍ജന്‍ ബജ്‍വ, രജിത് കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. പര്‍വേസ് ഷെയ്ഖ്, അസീം അറോറ, സുമിത് ബതേജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ബിജിതേഷ് ഡെ, എഡിറ്റിംഗ് നിതിന്‍ ബൈദ്, സിദ്ധാര്‍ഥ് എസ് പാണ്ഡെ, സംഗീതം തമിഷ്ക് ബാഗ്ചി, റോചാക് കോഹ്‍ലി, ആര്‍കൊ, ആര്‍എസ്‍വിപി മൂവീസ്, ഗില്‍റ്റി ബൈ അസോസിയേഷന്‍, മീഡിയ എല്‍എല്‍പി എന്നീ ബാനറുകളില്‍ റോണി സ്ക്രൂവാല, അമര്‍ ബുടാല, ഗരിമ മെഹ്ത എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ALSO READ : ക്രിസ്‍മസ് ദിനത്തില്‍ വന്‍ നേട്ടവുമായി ഇന്ത്യന്‍ ബോക്സ് ഓഫീസ്; ഏറ്റവും കളക്ഷന്‍ നേടിയ 10 സിനിമകള്‍

തിയറ്ററുകളില്‍ റിലീസ് പ്രഖ്യാപിച്ചിട്ട് പലകുറി മാറ്റിവെക്കപ്പെട്ട ചിത്രമാണിത്. ഈ വര്‍ഷം മെയ് 13 ന് എത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് ജൂണ്‍ 10 ലേക്ക് മാറ്റിവച്ചു. പുതിയ തീയതി പ്രഖ്യാപിക്കാതെ പിന്നെയും റിലീസ് നീട്ടി. ഏറ്റവുമൊടുവില്‍ തിയറ്റര്‍ റിലീസ് ഒഴിവാക്കി ഡയറക്റ്റ് ഒടിടി റിലീസ് ആയി ചിത്രം എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്ന പ്രഖ്യാപനം. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ 2023 ജനുവരി 20 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Follow Us:
Download App:
  • android
  • ios