
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പ് പുരോഗമിക്കവെ, വോട്ട് ചെയ്ത് താരങ്ങൾ. നടി തൃഷയും വോട്ട് രേഖപ്പെടുത്തി. അജിത്ത്, രജനീകാന്ത്, ടിവികെ നേതാവും സൂപ്പർതാരവുമായ വിജയ് എന്നിവരും നേരത്തെ വോട്ട് ചെയ്തു. അതിനിടെ നടി തൃഷ വോട്ട് ചെയ്ത ചിത്രങ്ങൾ വൈറലായി. രാവിലെ ചെന്നൈയിലെ നീലങ്കരൈയിലുള്ള പോളിംഗ് ബൂത്തിൽ എത്തിയ വിജയ് ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങി. തൃഷയും വിജയ്‍യും ഒരുബൂത്തിലാണോ വോട്ട് ചെയ്യുകയെന്ന് ആരാധകർ ഉറ്റുനോക്കിയിരുന്നു. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി, ഇരുവരും വെവ്വേറെ സ്ഥലത്താണ് വോട്ട് ചെയ്തത്. തൃഷ ചെന്നൈയിലെ ആൽവാർപേട്ടിലുള്ള പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. രണ്ട് സ്ഥലങ്ങൾക്കുമിടയിൽ ഏകദേശം 10 കിലോമീറ്റർ ദൂരമുണ്ട്.
അടുത്തിടെ നടന്ന ഒരു വിവാഹ ചടങ്ങിൽ വിജയും തൃഷയും ഒരുമിച്ച് പങ്കെടുത്ത ചിത്രങ്ങൾ വൈറലായിരുന്നു. ഭാര്യ വിവാഹ മോചന പരാതി നൽകിയതിന് പിന്നാലെയാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. നീലങ്കരൈയിൽ വോട്ട് ചെയ്യാൻ വിജയ് എത്തിയപ്പോൾ, അനുയായികളും ആരാധകരും ആവേശത്തോടെ മുദ്രാവാക്യം വിളിക്കുകയും തടിച്ചുകൂടുകയും ചെയ്തു. ആൽവാർപേട്ടിൽ തൃഷയെ കാണാനും ആരാധകർ തടിച്ചുകൂടി. വിജയ്, തൃഷ എന്നിവരെക്കുറിച്ചുള്ള വാർത്തകൾ സിനിമാ മേഖലയ്ക്ക് അപ്പുറം, രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായി.