'ഇതെന്‍റെ സ്വതന്ത്ര്യവും ഊർജ്ജവും, എന്നെ പ്രചോദിപ്പിക്കുന്നത്'; സ്വിം സ്യൂട്ടിൽ തിളങ്ങി നടി സുരഭി

Published : Apr 21, 2026, 10:22 PM IST
Surabhi Vishnu

Synopsis

നടി സുരഭി വിഷ്ണു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്വിം സ്യൂട്ടിലുള്ള ചിത്രം ശ്രദ്ധേയമാകുന്നു. ചിത്രത്തിനൊപ്പം, വിമർശനങ്ങളെ ഭയക്കാതെ സ്വയം സ്നേഹിക്കുന്നതിനെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകൾ മാറിയതിനെക്കുറിച്ചും താരം ഒരു കുറിപ്പും പങ്കുവെച്ചു. ഈ ചിത്രം തന്റെ ഊർജ്ജസ്വലവും നിർഭയവുമായ വശത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും സുരഭി കുറിച്ചു.

ന്റെ ​ഗ്ലാമറസ് ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് നടി സുരഭി വിഷ്ണു. സിം സ്യൂട്ടിലുള്ള ചിത്രമാണ് സുരഭി പങ്കുവെച്ചത്. ചിത്രത്തിനൊപ്പം തന്റെ കാഴ്ചപ്പാട് മാറിയതും സെൽഫ് ലൗവിനെ കുറിച്ചും താരം ചെറിയ കുറിപ്പ് പങ്കിട്ടു. സ്ത്രീകൾ എന്ന നിലയിൽ നമ്മളിൽ എത്ര പേർ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദിവസങ്ങളോളം അത് നോക്കി ആലോചിച്ചിരുന്നിട്ടുണ്ടാകും? ഞാനും അങ്ങനെ തന്നെയാണ്. എനിക്ക് എന്റെ ഈ ചിത്രം വളരെ ഇഷ്ടമാണ്. കാരണം ഈചിത്രം എന്റെ സ്വതന്ത്രവും ഊർജ്ജസ്വലവും നിർഭയവുമായ വശത്തെ പ്രതിനിധീകരിക്കുന്നു. എന്റെ ചുറ്റും ഉയരുന്ന വിമർശന ശബ്ദങ്ങളിൽ ആശങ്കപ്പെടാതെ,​ ഈ നിമിഷത്തിൽ ജീവിക്കുന്ന എന്നെ സ്നേഹിക്കുകയും സന്തോഷിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഈ ചിത്രം പ്രചോദിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രം സോഷ്യൽ പോസ്റ്റ് ചെയ്യുന്നു. നമ്മളെ സന്തോഷിപ്പിക്കുന്ന ആളുകളുടെ പട്ടികയിൽ നമ്മൾ ഇല്ലെങ്കിൽ ജീവിതത്തിന്റെ അർത്ഥമെന്താണ്?-സുരഭി വിഷ്ണു കുറിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പയിലൂടെ ശ്രദ്ധേയയായ നടിയാണ് സുരഭി വിഷ്ണു. നിരവധി സീരിയലുകളിലും സുരഭി അഭിനയിച്ചു. പവിത്രം’ സീരിയയിലെ വേദ എന്ന കഥാപാത്രത്തിലൂടെയാണ് ഇപ്പോൾ സുരഭി പ്രശസ്തയാകുന്നത്.

 

 

PREV
Read more Articles on
click me!

Recommended Stories

നിത അംബാനിയെ 'ഭാഭി' എന്ന് വിളിച്ച് ആലിയ ഭട്ട്, സ്റ്റേജ് മുഴുവൻ നിശബ്ദം ! ഉടൻ 'മാം' എന്ന് തിരുത്തി നടി
'സാമി ഒന്ന് നിന്നേ, അങ്ങനങ്ങ് പോയാലോ'; അത് സ്ക്രിപ്റ്റല്ല, 'സിബിഐ അടി' വന്ന വഴി പറഞ്ഞ് സായ് കുമാർ