സിനിമയ്ക്കിടെ സ്ക്രീനിന് മുന്നിൽ പടക്കംപൊട്ടിച്ച് പ്രഭാസ് ആരാധകർ; തിയേറ്ററിൽ തീപ്പിടിത്തം

Published : Oct 24, 2022, 10:40 AM IST
സിനിമയ്ക്കിടെ സ്ക്രീനിന് മുന്നിൽ പടക്കംപൊട്ടിച്ച് പ്രഭാസ് ആരാധകർ; തിയേറ്ററിൽ തീപ്പിടിത്തം

Synopsis

താഡപള്ളിഗുഡെത്തെ വെങ്കടരമണ തിയേറ്ററിൽ പ്രഭാസിന്‍റെ ആരാധര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അഭിനയിച്ച ബില്ല റീ റിലീസ് ചെയ്തത്. 

വിശാഖപട്ടണം: അന്ധ്രയില്‍ ആരാധകരുടെ  ആവേശം കൈവിട്ടപ്പോള്‍ തീപിടിച്ച് സിനിമ തീയറ്റര്‍. ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററാണ് പ്രഭാസ് ആരാധകരുടെ അമിതാവേശത്തില്‍ കത്തിയത്. പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന 'ബില്ല' എന്ന ചിത്രത്തിന്‍റെ  പ്രത്യേക ഷോയ്ക്ക് ഇടയിലാണ് സംഭവം. 

താഡപള്ളിഗുഡെത്തെ വെങ്കടരമണ തിയേറ്ററിൽ പ്രഭാസിന്‍റെ ആരാധര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അഭിനയിച്ച ബില്ല റീ റിലീസ് ചെയ്തത്. നായകന്‍റെ ഇന്‍ട്രോ സീന്‍ വന്നതോടെ  ആവേശം മൂത്ത ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. എന്നാല്‍ തീ പടര്‍ന്ന് തീയറ്ററില്‍ തീആയി. ഇതോടെ തീയറ്ററിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു. 

ഒടുവില്‍ ചില പ്രഭാസ് ആരാധകരുടെ സഹായത്തോടെ തീയറ്റര്‍ ജീവനക്കാര്‍  തീയണച്ചത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആർക്കും പരിക്കില്ല. സംഭവത്തിന്റെ വീഡിയോ പ്രശസ്ത സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രഭാസ് ആരാധകര്‍ക്ക് ഭ്രാന്താണ് എന്നാണ്  രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചത്. 

അതേ സമയം  എന്നാല്‍ പ്രഭാസ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ് പുതിയ ചിത്രം സലാറില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സ്റ്റില്ലുകള്‍. വണ്ണം കുറച്ച്, ട്രിംഡ് ലുക്കില്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന പ്രഭാസിനെ ഈ ചിത്രങ്ങളില്‍ കാണാം. പ്രഭാസിന്‍റെ പിറന്നാളിനോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ഈ ചിത്രങ്ങള്‍ ആവേശത്തോടെയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പങ്കുവെക്കുന്നത്.

കന്നഡ സിനിമയിലെ സ്വപ്ന വിജയമായിരുന്ന കെജിഎഫിന്‍റെ സംവിധായകനും നിര്‍മ്മാതാവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹൊംബാളെ ഫിലിംസ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. അടുത്തിടെ പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ ഈ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

അലസനെന്ന് പരിഹസിച്ചവര്‍ക്ക് നിശബ്‍ദരാവാം; 'സലാറി'ല്‍ കാണാം ആ പഴയ പ്രഭാസിനെ

കയ്യിൽ അമ്പും വില്ലും ഏന്തി ശ്രീരാമനായി പ്രഭാസ്; പിറന്നാൾ ദിന പോസ്റ്ററുമായി ടീം 'ആദിപുരുഷ്'
 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത