'ഇവരെ മനസിലാവുന്നില്ല, ഒരുദിവസം കരച്ചിൽ, അടുത്ത ദിവസം വെല്ലുവിളി'; രേണു സുധിയെ കുറിച്ച് ഫിറോസ്

Published : Jul 02, 2026, 02:01 PM IST
renu sudhi

Synopsis

സോഷ്യൽ മീഡിയയിലെ രേണു-കിച്ചു സുധി തർക്കത്തിൽ, അവർക്ക് വീട് നിർമ്മിച്ച ഫിറോസ് കെഎച്ച്ഡിഇസി പ്രതികരണവുമായി രംഗത്തെത്തി. ഒരു ദിവസം കരച്ചിലും അടുത്ത ദിവസം വെല്ലുവിളിയുമായി മാറുന്ന ഇവരുടെ പെരുമാറ്റം മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വീണ്ടും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറുന്ന രേണു സുധി- കിച്ചു സുധി തർക്കത്തിൽ പ്രതികരണവുമായി സുധിലയം നിർമ്മിച്ച് നൽകിയ കെഎച്ച്ഡിഇസി ഫിറോസ്. രേണുവിന്റെ വീഡിയോയ്ക്ക് താഴെ കമന്റായിട്ടായിരുന്നു ഫിറോസിന്റെ പ്രതികരണം. ഇവരെ മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഒരു ദിവസം കരച്ചിലും സങ്കടവുമൊക്കെ ആണെങ്കിൽ അടുത്ത ദിവസം വെല്ലുവിളിയും ബഹളവുമാണെന്നും ഫിറോസ് പറയുന്നു.

'വല്ലാത്ത ഒരു അവസ്ഥ. ഇവരെ മനസിലാക്കാൻ കഴിയുന്നില്ല. ഒരു ദിവസം കരച്ചിൽ, സങ്കടം, മാപ്പ്‌. അടുത്ത ദിവസം വെല്ലുവിളി, ബഹളം. രേണു, നിങ്ങൾക്ക്‌ കാര്യങ്ങൾ പറഞ്ഞു തരാൻ ആരുമില്ലെ അവിടെ', എന്നാണ് ഫിറോസിന്റെ വാക്കുകൾ. പിന്നാലെ വന്ന ചില കമന്റുകൾക്കും ഫിറോസ് മറുപടി നൽകുന്നുണ്ട്. മൊത്തം അഭിനയമാണെന്ന് പറഞ്ഞൊരു കമന്റിന്, 'അവർക്ക്‌ ശരിക്കും വയ്യ. കീമൊ താങ്ങാനുള്ള കരുത്തൊന്നും ആ ശരീരത്തിനു ഇല്ല. അതു കൊണ്ടാണു അവർ തളർന്ന് പോയത്‌. ഇതെല്ലാം മറന്ന് അവർ മുന്നോട്ട്‌ പോകട്ടെ', എന്നായിരുന്നു ഫിറോസിന്റെ മറുപടി.

'ആരും ഇല്ലാത്ത കൊണ്ട് ആണല്ലോ രേണു ചേച്ചി ഈ പബ്ലിക്കിന് മുന്നിൽ ഇത്രയും അപഹാസ്യ ആവുന്നതും അവരെ ഫാമിലി പ്രശ്നം ഈ സോഷ്യൽ മിഡിയ ഇങ്ങനെ ആഘോഷിക്കുന്നതും. ഇവിടുത്തെ വ്ലോഗേഴ്സിന് എല്ലാം ഇവരെ ലൈഫ് ഒരു വരുമാന സോത്രസ്സ് ആയതും', എന്ന കമന്റിന് സത്യം, 'അവർ ആണു ഇവരെ ഈ ലെവലിലേക്ക്‌ എത്തിച്ചത്‌', എന്നായിരുന്നു ഫിറോസിന്റെ മറുപടി.

കഴിഞ്ഞ ദിവസം രേണുവുമായി ബന്ധപ്പെട്ട് കിച്ചു സുധി ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിൽ സബ്സ്ക്രിപ്ഷന്റെ കാര്യങ്ങളും ചാറ്റുകളും കിച്ചു പുറത്തുവിട്ടു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് രേണു സുധി മറുപടിയും പറഞ്ഞു. തന്നെ അമ്മയെന്ന് വിളിക്കണ്ടെന്നും വെറുതെ വിടാനും പറഞ്ഞ രേണു സുധി, ഭാവിയെ ബാധിക്കുന്ന കാര്യങ്ങളടക്കം തനിക്ക് അറിയാമെന്നും പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ആരെയും കുറ്റപ്പെടുത്താനല്ല, എന്റെ അവസ്ഥയാണ്'; തുറന്നുപറച്ചിലുകൾക്ക് പിന്നാലെ കിച്ചു സുധി
‘ന്റെ ഗുരുവായൂരപ്പാ..’ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി, മാം​ഗല്യം 50-ാം വയസിൽ