അംബാനിയുടെ വീടിനെക്കാൾ പ്രശസ്തമായ തങ്ങളുടെ വീടിന്‍റെ കഥ പറഞ്ഞ് ഫിറോസും സജ്‌നയും

Published : Jan 23, 2023, 09:12 PM IST
അംബാനിയുടെ വീടിനെക്കാൾ പ്രശസ്തമായ തങ്ങളുടെ വീടിന്‍റെ കഥ പറഞ്ഞ് ഫിറോസും സജ്‌നയും

Synopsis

ഇപ്പോഴിതാ കൂടുതൽ വിശേഷങ്ങൾ സിനിമ സീരിയൽ താരം അനു ജോസഫിന്റെ യുട്യൂബ് ചാനലിലൂടെ തുറന്നു പറയുകയാണ് ഫിറോസും സജ്‌നയും.

കൊല്ലം: ചാനൽ പരിപാടികളിലും സിനിമയിലുമൊക്കെയായി ശ്രദ്ധിക്കപ്പെട്ട താരമാണ് ഫിറോസ് ഖാൻ. ഭാര്യ സജ്നയ്ക്കൊപ്പമായാണ് അദ്ദേഹം ബിഗ് ബോസിൽ മത്സരിച്ചത്. ഷോയിൽ മത്സരിച്ച ആദ്യത്തെ കപ്പിൾസ് ഇവരായിരുന്നു. ഒരൊറ്റ മത്സരാർത്ഥിയായാണ് ബിഗ് ബോസ് ഇവരെ പരിഗണിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട് എന്ന് ഇവർ പറഞ്ഞിരുന്നു. ആ സ്വപ്നം സഫലീകരിക്കുന്നതിനിടെ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഇവർ തുറന്നുപറഞ്ഞിരുന്നു.

ഇപ്പോഴിതാ കൂടുതൽ വിശേഷങ്ങൾ സിനിമ സീരിയൽ താരം അനു ജോസഫിന്റെ യുട്യൂബ് ചാനലിലൂടെ തുറന്നു പറയുകയാണ് ഫിറോസും സജ്‌നയും. 'നമ്മളേക്കാളും കൂടുതൽ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഞങ്ങളുടെ വീട്. ചെറിയ ദോഷങ്ങളൊക്കെയുണ്ടായിരുന്നു. ആ ഗ്ലാസ് പൊട്ടലിലൂടെ അതങ്ങ് തീർന്നുവെന്ന് കരുതിയാൽ മതി. നമുക്ക് പോസിറ്റീവായി ചിന്തിക്കാം. പല രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. 

സംഭവിച്ചത് എന്താണെന്ന് ആരും ചോദിച്ചിട്ടില്ല. ഞങ്ങൾ കാരണം കമന്‍റ് തൊഴിലാളി ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്. അവർക്ക് പൈസ കൊടുത്താൽ അവർ എങ്ങനെ വേണമെങ്കിലും കമന്‍റ് ചെയ്തോളും. ഞാൻ പൊതുവെ കമന്റുകളൊന്നും നോക്കാറില്ല. ആളുകൾ അയച്ച് തരുമ്പോഴാണ് ഞങ്ങൾ അത് കാണുന്നത്. ചിലതൊക്കെ കാണുമ്പോൾ ചിരി വരും. അംബാനിയുടെ വീടിന്റെ പണി നടക്കുമ്പോൾ പോലും ഇത്രേം ചർച്ച നടന്നിട്ടില്ലെന്ന കമന്റുകളൊക്കെയുണ്ടായിരുന്നു' എന്നാണ് വീടിനെ കുറിച്ചുള്ള ചോദ്യത്തിന് ഇരുവരുടെയും മറുപടി.

ഒരു സ്വപ്നത്തിന് അപ്പുറം പേഴ്സണലായിട്ടുള്ള ഇവരുടെ കുറേ ഇഷ്ടങ്ങളും ഈ വീട്ടിൽ കാണാം. ഇപ്പോൾ ഞാൻ വീട് കാണിക്കുന്നില്ല. വീട്ടിലേക്ക് ഇവർ പ്രവേശിക്കുന്ന സമയത്ത് ഞാൻ വന്ന് ഹോം ടൂർ ചെയ്യുമെന്നും അനു ജോസഫ് നേരത്തെ പറഞ്ഞുവെക്കുന്നുണ്ട്.

ഇത് ഒരു 'ഹിറ്റ്ലർ' കുടുംബം, ചിത്രം പങ്കുവെച്ച് അരുൺ രാഘവൻ

വാരിസും, തുനിവും എന്ന് ഒടിടി റിലീസ് ആകും; പുതിയ അപ്ഡേറ്റ് ഇങ്ങനെ
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത