'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും ഫുക്രു' : കമന്റുകളുമായി ബിഗ്‌ബോസ് താരങ്ങള്‍

By Web TeamFirst Published May 29, 2021, 9:35 PM IST
Highlights

ഫുക്രു കഴിഞ്ഞദിവസം പങ്കുവച്ച റീല്‍ ആണിപ്പോള്‍ വൈറലായിരിക്കുന്നത്.

ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ താരമാണ് ഫുക്രു. കൃഷ്ണജീവ് എന്ന യഥാര്‍ത്ഥ പേരിനേക്കാള്‍ മലയാളിക്കറിയാവുന്ന പേരും ഫുക്രു എന്നുതന്നെയാണ്. ടിക് ടോക് എന്ന ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമിലൂടെയാണ് കേരളത്തിലെ ചെറുപ്പക്കാര്‍ ഫുക്രുവിനെ അറിയാന്‍ തുടങ്ങിയതെങ്കില്‍, ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലൂടെയായിരുന്നു ഫുക്രു കൂടുതല്‍ പോപ്പുലറായത്. ബൈക്ക് സ്റ്റണ്ടര്‍, ഡി.ജെ, മോഡല്‍, ടിക് ടോക് താരം തുടങ്ങി ഫുക്രുവിന് വിശേഷണങ്ങളേറെയാണ്. ബിഗ് ബോസിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഫുക്രുവിന് ഏഴ് ലക്ഷത്തിലധികം ഫോളേവേഴ്‌സുമുണ്ട്. കഴിഞ്ഞദിവസം പങ്കുവച്ച റീല്‍ ആണിപ്പോള്‍ വൈറലായിരിക്കുന്നത്.

സര്‍ഗ്ഗം എന്ന ചിത്രത്തിലെ 'ഗോക്കളെ മേച്ചും, കളിച്ചും ചിരിച്ചും..' എന്ന പാട്ടും പാടിയാണ് പുതിയ റീല്‍ ഫുക്രു പങ്കുവച്ചത്. വീട്ടിലെ പശുവിനെ തീറ്റിക്കാനായി പറമ്പില്‍ പോയപ്പോഴുള്ളതാണ് പുതിയ റീല്‍. പശുവിനെ തീറ്റിക്കുന്നതും, വീട്ടിലേക്ക് പശുവൊന്നിച്ച് ഓടുന്നതും, തൊഴുത്തില്‍ പശുവിനെ കെട്ടുന്നതുമടക്കുമുള്ള ഗൃഹാതുരത്വമുള്ള വീഡിയോ പെട്ടന്നുതന്നെ വൈറലാവുകയായിരുന്നു. മറീന മൈക്കിള്‍, സുജോ മാത്യു, ആര്യ തുടങ്ങിയവരെല്ലാംതന്നെ ഫുക്രുവിന്റെ വീഡിയോയ്ക്ക് കമന്റുമായെത്തിയിട്ടുണ്ട്.

വിജയികളാരുമില്ലാതെ അവസാനിച്ച ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ എല്ലാവരുംതന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ബിഗ്‌ബോസ് വീട് പല തരത്തിലുമുള്ള നാടകീയതയ്ക്ക് വഴിയൊരുക്കുകയും, പ്രശ്‌നങ്ങളാല്‍ കലുക്ഷിതമായിരുന്നെങ്കിലും വീട്ടില്‍നിന്നും ഉടലെടുത്ത മനോഹരങ്ങളായ സൗഹൃദങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കാണാം. അതിനെ ആരാധകര്‍ എന്നും ഓര്‍ക്കാറും, എല്ലാ താരങ്ങളുടേയും ഫോട്ടോയ്ക്കും കമന്റുമായെത്താറുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fukru (@fukru_motopsychoz)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!