ഹോളിവുഡ് നടന്‍ ജീൻ ഹാക്ക്മാന്റെ മരണം: സിനിമയെ വെല്ലുന്ന ട്വിസ്റ്റ്, മരണം സംഭവിച്ചത് 9 ദിവസം മുന്‍പ് !

Published : Mar 01, 2025, 07:56 AM IST
ഹോളിവുഡ് നടന്‍ ജീൻ ഹാക്ക്മാന്റെ മരണം:  സിനിമയെ വെല്ലുന്ന ട്വിസ്റ്റ്, മരണം സംഭവിച്ചത് 9 ദിവസം മുന്‍പ് !

Synopsis

ഓസ്‌കാർ ജേതാവ് ജീൻ ഹാക്ക്മാനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹതകൾ ഉയർത്തുന്നു. 

ന്യൂയോര്‍ക്ക്:  ഓസ്‌കാർ ജേതാവും ഹോളിവുഡ് ഇതിഹാസ നടനുമായ ജീൻ ഹാക്ക്മാനെയും ഭാര്യയും ക്ലാസിക്കൽ പിയാനിസ്റ്റുമായ ബെറ്റ്‌സി അരകാവയെയും ബുധനാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോള്‍ നടന്‍റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. 

നടനും  ഭാര്യയും ന്യൂ മെക്സിക്കോയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബുധനാഴ്ചയ്ക്ക്  ഒമ്പത് ദിവസം മുന്‍പേങ്കിലും ജീൻ ഹാക്ക്മാന്‍ മരിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. നടന്‍റെ ശരീരത്തില്‍ പിടിപ്പിച്ച പേസ്മേക്കറിലെ ഡാറ്റയാണ് ഇത്തരം ഒരു സൂചന നല്‍കുന്നത്. 

ഫെബ്രുവരി 17 നാണ് ഹാക്ക്മാന്‍റെ പേസ്മേക്കര്‍ അവസാനമായി പ്രവര്‍ത്തിച്ചത് എന്നാണ് കാണിക്കുന്നത് എന്ന് ന്യൂ മെക്സിക്കോ സാന്താ ഫെ കൗണ്ടി ഷെരീഫ് അദാൻ മെൻഡോസ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

"ഫോറന്‍സിക് വിഭാഗം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. അത് മിക്കവാറും ഫെബ്രുവരി 17 ആയിരിക്കാം ജീന്‍ ഹാക്മാന്‍ മരിച്ചിട്ടുണ്ടാകാം" ഷെരീഫ് പറഞ്ഞു.

ബുധനാഴ്ചയാണ് ഹാക്ക്മാനെയും ഭാര്യയെയും അവരുടെ നായയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സമഗ്രമായ അന്വേഷണം ഹാക്ക്മാന്‍റെ കുടുംബം ആവശ്യപ്പെടുന്നതിനെതുടര്‍ന്ന്. സംശയാസ്പദമായ മരണത്തിന് കേസ് എടുത്താണ് അന്വേഷണം നടക്കുന്നത്. 

നടന്‍റെ വീട്ടില്‍ നിന്നും ഫോറന്‍സിക് വിഭാഗം മരുന്നുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദ പരിശോധനയ്ക്ക് അയക്കും. 

2004-ൽ അഭിനയത്തില്‍ നിന്നും വിരമിക്കും മുന്‍പ് ദി ഫ്രഞ്ച് കണക്ഷൻ, സൂപ്പർമാൻ, ദി റോയൽ ടെനൻബോംസ് എന്നീ ശ്രദ്ധേയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ഉൾപ്പെടെ 40 വർഷത്തെ സിനിമ കരിയറായിരുന്നു ഹാക്ക്മാന് ഉണ്ടായിരുന്നത്. ചെറിയ നടനായി തുടങ്ങിയ പതുക്കെ വളര്‍ന്ന് 1970-കളിലെ തന്‍റെ മുപ്പതുകള്‍ക്ക് ശേഷം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ നടനായിരുന്നു അദ്ദേഹം.

1930-ൽ ജനിച്ച ഹാക്ക്മാന്‍ 1940-കളുടെ അവസാനത്തിൽ സൈനിക സേവനത്തിന് ചേര്‍ന്നു 1950-കളുടെ അവസാനത്തിൽ അഭിനയം പഠിക്കാൻ ഇറങ്ങി.  1964 ൽ ലിലിത്ത് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു.

1972 ല്‍ ദ ഫ്രഞ്ച് കണക്ഷന്‍ എന്ന ചിത്രത്തിലെ റോളിന് മികച്ച നടനുള്ള ഒസ്കാര്‍ പുരസ്കാരവും, 1993ല്‍ മികച്ച സഹനടനുള്ള ഒസ്കാര്‍ പുരസ്കാരവും  ജീൻ ഹാക്ക്മാന്‍ നേടിയിരുന്നു. 

വിഖ്യാത ഹോളിവുഡ് നടന്‍ ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയിൽ; സംശയങ്ങളുമായി പൊലീസും ബന്ധുക്കളും

അഞ്ചാമനാര് ? ഡോൺ ലീയോ വിൽ സ്മിത്തോ ? അതോ വൻ സർപ്രൈസോ? സോഷ്യൽ മീഡിയയിലെ എമ്പുരാൻ ചർച്ചകൾ
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത