നല്ല ഇടി കൊടുക്കാൻ തോന്നും, സ്ട്രോങ്ങായി നിന്നാലും അവന് വിഷമം വരും, മനുഷ്യനല്ലേ: ​ഗോകുൽ സുരേഷ്

Published : Aug 01, 2025, 07:52 AM ISTUpdated : Aug 01, 2025, 08:02 AM IST
Gokul suresh

Synopsis

സിനിമയിലെ ഡയ​ലോ​ഗ് അക്ഷരം മാറ്റിയൊക്കെയാണ് ഉപയോ​ഗിക്കുന്നതെന്നും അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ അതോ തന്റെ അനുജൻ ആ സിനിമ ചെയ്തതാണോ പ്രശ്നമെന്ന് തനിക്ക് അറിയില്ലെന്നും ​ഗോകുൽ.

മീപകാലത്ത് ഏറെ പരിഹാസങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുള്ള ആളാണ് മാധവ് സുരേഷ്. മാധവിന്റെ ആദ്യ ചിത്രത്തിലെ ഒരു ഡയലോ​ഗ് ആണ് ട്രോൾ മെറ്റീരിയലായി എടുത്തിരിക്കുന്നത്. മാധവിന് അഭിനയിക്കാൻ അറിയില്ലെന്നൊക്കെ ചൂണ്ടിക്കാട്ടിയാണ് പരിഹാസങ്ങൾ ഏറെയും. ഇവയോട് അടുത്തിടെ മാധവ് പ്രതികരിക്കുകയും ചെയ്തിരുന്നു. തനിക്ക് അഭിനയിക്കാൻ പറ്റില്ലെന്ന് തോന്നുമ്പോൾ, പണി നിർത്തി പൊയ്ക്കോളാമെന്നും അതുവരെ താൻ ഇവിടെ കാണുമെന്നുമായിരുന്നു വിമർശകർക്ക് മാധവ് നൽകിയ മറുപടി. ഇപ്പോഴിതാ അനുജനെതിരെ വരുന്ന ഇത്തരം പരിഹാസങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ​ഗോകുൽ സുരേഷ്.

സിനിമയിലെ ഡയ​ലോ​ഗ് അക്ഷരം മാറ്റിയൊക്കെയാണ് ഉപയോ​ഗിക്കുന്നതെന്നും അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ അതോ തന്റെ അനുജൻ ആ സിനിമ ചെയ്തതാണോ പ്രശ്നമെന്ന് തനിക്ക് അറിയില്ലെന്നും ​ഗോകുൽ പറയുന്നു. പുറമെ ഭയങ്കര സ്ട്രോങ് ആയിട്ട് നിൽക്കുമെങ്കിലും തനിക്ക് തോന്നുന്നത് അവന് വിഷമം ഉണ്ടാകുമെന്നാണെന്നും മനുഷ്യരല്ലേയെന്നും ​ഗോകുൽ പറയുന്നു. സുമതി വളവ് സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൈരളിയോട് ആയിരുന്നു ​ഗോകുലിന്റെ പ്രതികരണം.

"എന്നെ പറഞ്ഞാൽ എനിക്ക് കുഴപ്പമില്ല. പക്ഷേ വീട്ടുകാരെ പറയുമ്പോൾ പ്രശ്നമാണ്. പിന്നെ എന്റെ അനുജനൊക്കെ ചെറുതല്ലേ. അവനെ പറയുമ്പോൾ നല്ല ഇടി കൊടുക്കാൻ എനിക്ക് തോന്നും. ഇടി കൊടുക്കാൻ തുടങ്ങിയാൽ എവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും അറിയില്ല, പിന്നെ നമ്മളെ വില്ലനായി ചിത്രീകരിക്കപ്പെടും. അത് കാണാൻ നാട്ടുകാരും ഉണ്ട്. അനുജന്റെ സിനിമയിലെ ഡയലോ​ഗ് ഇപ്പോൾ സ്ഥിരം എടുത്ത് കളിയാക്കുന്നുണ്ട്. എന്നാൽ ആ ഡയലോ​ഗും അല്ല അക്ഷരം മാറ്റിയിട്ടൊക്കെ ആണ് ഇടുന്നത്. അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ പ്രശ്നം അതോ എന്റെ അനുജൻ ആ സിനിമ ചെയ്തതാണോ പ്രശ്നം എന്നത് എനിക്ക് മനസിലാകുന്നില്ല", എന്നാണ് ​ഗോകുൽ പറഞ്ഞത്.

"തമാശയ്ക്ക് ഒക്കെയാണെങ്കിൽ കുഴപ്പമില്ല. പക്ഷേ അതിനെ മോശപ്പെട്ട രീതിയിൽ, അവന്റെ മനസ് വിഷമിപ്പിക്കുന്ന രീതിയിൽ ചെയ്യരുത്. പുറമെ പുള്ളി ഭയങ്കര സ്ട്രോങ് ആയിട്ടൊക്കെ നിക്കും. പക്ഷേ എന്നെക്കാളും ഏഴ് വയസ് ഇളയതാണ് അവൻ. എനിക്ക് തോന്നുന്നത് അവനും വിഷമം വരും. മനുഷ്യൻ തന്നെയല്ലേ. നോർമലി എല്ലാവരുടേയും ഉള്ളിൽ ഒരു വിഷമം ഉണ്ടാകും. എടാ എട്ട്, ഒൻപത് കൊല്ലമായി ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. മലയാളികൾക്ക് എന്നെ എത്രത്തോളം അറിയാമെന്ന് എനിക്കറിയില്ല. നിന്നെ ഇത്രയും എളുപ്പത്തിൽ അവർ തിരിച്ചറിഞ്ഞു. അതിനെ അങ്ങനെ കണ്ടാൽ മതിയെന്ന് ഞാൻ പറയും", എന്നും ​ഗോകുൽ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത