യാത്രക്കാരനായി ഓട്ടോറിക്ഷയില്‍, പിന്നാലെ പുതിയ പാട്ടിന്‍റെ അഡ്വാന്‍സും! ഇമ്രാന് ഗോപി സുന്ദറിന്‍റെ സര്‍പ്രൈസ്

Published : Sep 23, 2020, 07:08 PM ISTUpdated : Sep 23, 2020, 07:20 PM IST
യാത്രക്കാരനായി ഓട്ടോറിക്ഷയില്‍, പിന്നാലെ പുതിയ പാട്ടിന്‍റെ അഡ്വാന്‍സും! ഇമ്രാന് ഗോപി സുന്ദറിന്‍റെ സര്‍പ്രൈസ്

Synopsis

ഈയിടെ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ പാടാനുള്ള തന്‍റെ ആഗ്രഹം ഇമ്രാന്‍ തുറന്നുപറഞ്ഞിരുന്നു. ജഡ്‍ജിംഗ് പാനലില്‍ ഉണ്ടായിരുന്ന ഗോപി സുന്ദര്‍ അപ്പോള്‍ത്തന്നെ ഇമ്രാന് ഒരു പാട്ട് വാഗ്‍ദാനം ചെയ്യുകയും ചെയ്തിരുന്നു

സ്റ്റാര്‍ സിംഗറിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ ഗായകനാണ് ഇമ്രാന്‍ ഖാന്‍. ഉപജീവനത്തിനായി സ്വദേശമായ കൊല്ലത്ത്  ഓട്ടോറിക്ഷ ഓടിക്കുന്ന ഇമ്രാനെ തേടി അപ്രതീക്ഷിതമായി കഴിഞ്ഞദിവസം ഒരു അവസരം വന്നു. ഓട്ടോറിക്ഷയില്‍ യാത്രികനായി കയറിയ ആളാണ് അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ഗാനം പാടാന്‍ യാത്ര അവസാനിപ്പിച്ചയുടന്‍ ഇമ്രാനെ ക്ഷണിച്ചത്. മറ്റാരുമല്ല, പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് മാസ്‍കും തൊപ്പിയും ധരിച്ച് ആരാണെന്നത് വെളിപ്പെടുത്താതെ ഇമ്രാന്‍റെ ഓട്ടോറിക്ഷയില്‍ കയറിയത്. ഗോപി സുന്ദര്‍ തന്നെയാണ് ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഇമ്രാന് താന്‍ നല്‍കിയ ഒരു വാഗ്‍ദാനം പാലിക്കുകയാണെന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത്. ഈയിടെ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ പാടാനുള്ള തന്‍റെ ആഗ്രഹം ഇമ്രാന്‍ തുറന്നുപറഞ്ഞിരുന്നു. ജഡ്‍ജിംഗ് പാനലില്‍ ഉണ്ടായിരുന്ന ഗോപി സുന്ദര്‍ അപ്പോള്‍ത്തന്നെ ഇമ്രാന് ഒരു പാട്ട് വാഗ്‍ദാനം ചെയ്യുകയും ചെയ്തിരുന്നു. ഈ വാഗ്‍ദാനമാണ് സര്‍പ്രൈസ് ആയി ഗോപി സുന്ദര്‍ നിറവേറ്റിയത്. 

യാത്രയ്ക്കിടെ ഒരു ചായ കുടിക്കാനായി വഴിയരികില്‍ നിര്‍ത്തിയപ്പോഴാണ് പേര് എന്താണെന്ന ഇമ്രാന്‍റെ ചോദ്യത്തിന് ഗോപി സുന്ദര്‍ മാസ്ക് മാറ്റിക്കൊണ്ട് ഉത്തരം പറഞ്ഞത്. ചായ കുടിച്ചതിനു ശേഷം പുതിയ പാട്ടിന്‍റെ ഈണവും ഇമ്രാനെ അദ്ദേഹം പഠിപ്പിച്ചു. ബി കെ ഹരിനാരായണന്‍ എഴുതുന്ന വരികള്‍ ഇമ്രാന്‍ പാടുന്നത് ആസ്വാദകര്‍ക്ക് വൈകാതെ കേള്‍ക്കാനാവും. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും