'കിടിലോസ്കി ആയിരിക്കൂ റിമൂ'; ഓർമകൾ ചികഞ്ഞ് റിമിക്ക് ആശംസയുമായി ജോത്സ്ന

Web Desk   | Asianet News
Published : Sep 23, 2020, 02:57 PM ISTUpdated : Sep 23, 2020, 03:02 PM IST
'കിടിലോസ്കി ആയിരിക്കൂ റിമൂ'; ഓർമകൾ ചികഞ്ഞ് റിമിക്ക് ആശംസയുമായി ജോത്സ്ന

Synopsis

സെപ്തംബർ 22, റിമി ടോമിയുടെ ജന്മദിനത്തിൽ ആശംസകൾ കൊണ്ട് മൂടുകയാണ് സഹതാരങ്ങളും സുഹൃത്തുക്കളും.

സംഗീത പ്രേമികളുടെ ഇഷ്‍ട ഗായിക. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‍ട അവതാരക, റിമി ടോമിയോട് മലയാളി ആരാധകർക്ക് ഇഷ്‍ടം കൂടാൻ കാരണങ്ങൾ പലതാണ്. സ്റ്റേജ് ഷോകളിലെ വൈബ്രേറ്റിങ് വൈബാണ്  റിമിയെന്നാണ് സഹതാരങ്ങളെല്ലാം പറയുന്നത്. അത്രയ്ക്ക് ഊർജമാണ് താരത്തിനെന്ന് പറയുന്നത് ആരും സമ്മതിക്കുകയും ചെയ്യും.

സെപ്‍തംബർ 22, റിമി ടോമിയുടെ ജന്മദിനത്തിൽ ആശംസകൾ കൊണ്ട് മൂടുകയാണ് സഹതാരങ്ങളും സുഹൃത്തുക്കളും. വിധു പ്രതാപ്, മുക്ത തുടങ്ങി നിരവധി താരങ്ങൾ ഇതിനോടകം റിമിക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ  വ്യത്യസ്‍തവും വൈകാരികവുമായ ചെറു കുറിപ്പോടെ പ്രിയ സുഹൃത്തിന് ആശംസകൾ നേരുകയാണ് ജോത്സ്ന.

'അന്നത്തെ ponytail സുന്ദരി മുതൽ ഇന്നത്തെ സൂപ്പർ സുന്ദരി വരെയുള്ള യാത്ര വളരെ അടുത്ത് കണ്ട ഒരാൾ ആണ് ഞാൻ. എത്ര വേദികൾ, എത്ര യാത്രകൾ, എത്ര ഓർമ്മകൾ. എന്നും ഇതു പോലെ 'കിടുലോസ്‍കി' ആയിരിക്കൂ റിമൂ''- എന്നാണ് പഴയതും പുതിയതുമായി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജോത്സ്ന കുറിക്കുന്നത്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും