കഫെ റേസര്‍ ലുക്കില്‍ തന്‍റെ പഴയ പള്‍സര്‍! ആരാധകരുടെ പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടി ഉണ്ണി മുകുന്ദന്‍

Published : Sep 23, 2020, 05:50 PM IST
കഫെ റേസര്‍ ലുക്കില്‍ തന്‍റെ പഴയ പള്‍സര്‍! ആരാധകരുടെ പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടി ഉണ്ണി മുകുന്ദന്‍

Synopsis

താമസിക്കുന്ന ഫ്ലാറ്റില്‍ ഇന്നലെ തന്നെ കാണാനെത്തിയവര്‍ നല്‍കിയ സമ്മാനം കണ്ട് അക്ഷരാര്‍ഥത്തില്‍ ഉണ്ണി ഞെട്ടി. ആരാധകരില്‍ ഒരാളുടെ ആവശ്യത്തിനായി രണ്ടര വര്‍ഷം മുന്‍പ് ഉണ്ണി തന്നെ നല്‍കിയ 150 സിസി പള്‍സര്‍ ബൈക്കാണ് 'കഫെ റേസര്‍' മാതൃകയില്‍ മോഡിഫൈ ചെയ്ത് ആരാധകര്‍ പിറന്നാള്‍ സമ്മാനമായി തിരിച്ചേല്‍പ്പിച്ചത്. 

ഉണ്ണി മുകുന്ദനെ സംബന്ധിച്ച് പ്രത്യേകതകളുള്ള ഒരു പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. നായകനാവുന്ന പുതിയ ചിത്രം 'ബ്രൂസ് ലീ' പ്രഖ്യാപിക്കപ്പെട്ടത് ഇന്നലെയാണ്. ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും ഉണ്ണി തന്നെ. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം. തന്നെ ഏറെ സന്തോഷിപ്പിച്ച മറ്റൊരു പിറന്നാള്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. മോഡിഫിക്കേഷന്‍ നടത്തിയ ഒരു ബൈക്ക് ആയിരുന്നു അത്. സമ്മാനിച്ചത് യുവാക്കളായ ഒരു കൂട്ടം ആരാധകരും.

താമസിക്കുന്ന ഫ്ലാറ്റില്‍ ഇന്നലെ തന്നെ കാണാനെത്തിയവര്‍ നല്‍കിയ സമ്മാനം കണ്ട് അക്ഷരാര്‍ഥത്തില്‍ ഉണ്ണി ഞെട്ടി. ആരാധകരില്‍ ഒരാളുടെ ആവശ്യത്തിനായി രണ്ടര വര്‍ഷം മുന്‍പ് ഉണ്ണി തന്നെ നല്‍കിയ 150 സിസി പള്‍സര്‍ ബൈക്കാണ് 'കഫെ റേസര്‍' മാതൃകയില്‍ മോഡിഫൈ ചെയ്ത് ആരാധകര്‍ പിറന്നാള്‍ സമ്മാനമായി തിരിച്ചേല്‍പ്പിച്ചത്. ഉണ്ണിയുടെ ആദ്യ ബൈക്ക് ആയിരുന്നു അത്. ആദ്യമായി സ്വന്തമാക്കിയ വാഹനം ആയിരുന്നിട്ടുകൂടി ഒരു ആവശ്യം പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അത് നല്‍കാന്‍ കാണിച്ച ഉണ്ണിയുടെ മനസിലെക്കുറിച്ചും ആരാധകരില്‍ ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മോഡിഫൈ ചെയ്ത സ്വന്തം ബൈക്ക് സമ്മാനം എത്തിച്ചവര്‍ക്കു മുന്നില്‍വച്ചുതന്നെ ഓടിച്ചുനോക്കി അവര്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് ഉണ്ണി മടങ്ങിയത്.

 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും