Sreelakshmi Sreekumar : 'പ്ലസ് വൺ മുതലുള്ള പ്രണയം'; മനസ് തുറന്ന് ശ്രീലക്ഷ്മി

Published : Jan 02, 2022, 10:17 PM IST
Sreelakshmi Sreekumar :  'പ്ലസ് വൺ മുതലുള്ള പ്രണയം'; മനസ് തുറന്ന് ശ്രീലക്ഷ്മി

Synopsis

ടെലിവിഷൻ പ്രേക്ഷകർക്ക്  പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. 

ടെലിവിഷൻ പ്രേക്ഷകർക്ക്  പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്(kudumbavilakku). കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത് മുന്നേറുന്ന പരമ്പര ടിആർപി റേറ്റിങ്ങിലും മുൻപിന്തിയിൽ തന്നെയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. പരമ്പരയോടെന്ന പോലെ തന്നെ അതിലെ താരങ്ങളോടും പ്രേക്ഷകർക്ക് വലിയ അടുപ്പമാണ്. അവരുടെ വിശേഷങ്ങളെല്ലാം സ്വന്തം വീട്ടിലെ വിശേഷമെന്നോണമാണ് അവർ ഏറ്റെടുക്കുന്നത്. 

അടുത്തിടെ കുടുംബവിളക്ക് പരമ്പരയിലേക്കെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീലക്ഷ്മി. നിരവധി പരമ്പരകളിൽ വേഷമിട്ട താരം ഇപ്പോൾ കുടുംബവിളക്കിൽ എത്തിയതോടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കുടുംബവളക്കിൽ അമൃത നായർ അവതരിപ്പിച്ച ശീതൾ എന്ന കഥാപാത്രത്തെയാണ് ശ്രീലക്ഷ്മി അവതരിപ്പിക്കുന്നത്. . ശീതളായി ശ്രീലക്ഷ്മിയെ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു.

അടുത്തിടെ ശ്രീലക്ഷ്മി  വിവാഹിതയാകുന്നു എന്ന തരത്തിലുള്ള  വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഉടൻ ശ്രീലക്ഷ്മി വിവാഹിതയാകുമെന്നും കുടുംബവിളക്കിൽ നിന്ന് മാറുന്നുവെന്നും ഒക്കെയായിരുന്നു വാർത്തകൾ. എന്നാലിപ്പോഴിതാ ഇത്തരം വാർത്തകൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശ്രീലക്ഷ്മി. നേരത്തെ ഒരു അഭിമുഖത്തിൽ താരം പ്രണയം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. 

വിവാഹം ആകുന്ന സമയത്ത് എല്ലാവരേയും അറിയിക്കും. രണ്ട് പേരും ഒന്ന് സെറ്റിലായതിന് ശേഷം മാത്രമേ വിവാഹം ഉണ്ടാവുകയുള്ളു. വാർത്ത വൈറലായതിന് ശേഷമുള്ള ജോസിന്റെ പ്രതികരണവും ശ്രീലക്ഷ്മി പറഞ്ഞു. അഭിനയരംഗത്തുള്ള ആളല്ല അദ്ദേഹം,  പെട്ടെന്ന് ഒരു ദിവസം കൊണ്ട് വൈറലാവുകയായിരുന്നു. ഞാനും വൈറൽ ആയോ എന്നായിരുന്നു റിയാക്ഷൻ. സ്വപ്നം വല്ലതും കാണുകയാണോ എന്ന് വരെ ഞങ്ങൾ വിചാരിച്ചുവെന്നും ശ്രീലക്ഷ്മി പറഞ്ഞു. ആറ് വർഷമായുള്ള പ്രണയമാണ്. വീട്ടുകാർക്കൊക്കെ അറിയാമെന്നും താരം പറഞ്ഞു.   പ്ലസ് വൺ, പ്ലസ് ടുവിൽ വെച്ചായിരുന്നു പരിചയപ്പെട്ടത്. ട്യൂഷൻ ക്ലാസിൽ വെച്ചാണ് ആദ്യം  കാണുന്നത്. ആ സമയത്ത് തന്നെയായിരുന്നു  ഫേസ്ബുക്ക് തുടങ്ങുന്നത്. ചാറ്റിംഗിലൂടെ  സുഹൃത്തുക്കളായി. പിന്നീട് പ്രണയത്തിലായെന്നും ശ്രീലക്ഷ്മി പറഞ്ഞു. താൻ തന്നെയാണ് ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞതെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർക്കുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക