ക്രിസ്മസ് ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ഹണി റോസ്; മെയ്ക്കിംഗ് വീഡിയോ പുറത്ത്

Published : Dec 26, 2022, 05:05 PM IST
ക്രിസ്മസ് ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ഹണി റോസ്; മെയ്ക്കിംഗ് വീഡിയോ പുറത്ത്

Synopsis

ഹണി റോസിന്‍റെ ക്രിസ്മസ് ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ചുവന്ന ഗ്ലൌണില്‍ അതീവ സുന്ദരിയായി ക്രിസ്മസ് സമ്മാനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രം ഹണി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

കൊച്ചി: മലയാളികളുടെ പ്രിയ നായികയാണ് ഹണി റോസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചുവടുവച്ച ഹണി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. 

ഹണി റോസിന്‍റെ ക്രിസ്മസ് ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ചുവന്ന ഗ്ലൌണില്‍ അതീവ സുന്ദരിയായി ക്രിസ്മസ് സമ്മാനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രം ഹണി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒപ്പം വൈനുമായി നില്‍ക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ചിത്രങ്ങള്‍ വൈറലയതിന് പിന്നാലെ ഈ ഫോട്ടോഷൂട്ടിന്‍റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.  ജോസ് ചാൾസ് ആണ് ഈ ഫോട്ടോഷൂട്ടിന്‍റെ ഫോട്ടോഗ്രാഫർ. മേക്കപ്പ് രജിഷാ ശശി.

അതേ സമയം പലപ്പോഴും വസ്ത്ര ധാരണത്തിന്റെ പേരിലും അല്ലാതെയും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ ബോഡി ഷെയ്മിങ്ങിനും വിധേയയിട്ടുണ്ട് ഹണി റോസ്. നേരത്തെ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെയും ബോഡി ഷെയ്മിങ്ങിനെയും ട്രോളുകളെയും കുറിച്ച് ഹണി റോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ബോഡി ഷെയ്മിങ്ങിന്റെ ഭായനകമായ വെർഷനാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പരാതി കൊടുക്കുക എന്നല്ലാതെ വേറെ വഴിയില്ലെന്നും ഹണി റോസ് പറയുന്നു. എന്നാൽ എത്രയെന്നും പറഞ്ഞാണ് പരാതി കൊടുക്കുകയെന്നും ഹണി ചോദിക്കുന്നു. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകള്‍ സ്വയം ചിന്തിക്കേണ്ടതാണെന്നും ഹണി റോസ് പറയുന്നു. മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് എത്തുന്നത്. മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മോൺസ്റ്റർ ആണ് താരത്തിന്റേതായി അവസാനമായി ഇറങ്ങിയ മലയാള ചിത്രം. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ലക്കി സിങ്ങായി തകർത്താടിയ മോഹൻലാൽ; 'മോൺസ്റ്റർ' ഇനി ഒടിടിയിൽ

'ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെർഷനാണ് നടക്കുന്നത്, പരാതിയല്ലാതെ വേറെ വഴിയില്ല'; ഹണി റോസ്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത